നേഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.സുപ്രീം കോടതി നിർദ്ധേശം നടപ്പിലാക്കണം.ജോസ് കെ മാണി എം.പി

നേഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളകോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലെ I N A യുടേയും U N A യുടേയും ആഭിമുഖ്യത്തിലുള്ള സമര പന്തലിൽ അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം

കേരളത്തിലെ നേഴ്‌സുമാര്‍ മാന്യമായ ശമ്പളത്തിന് വേണ്ടി തെരുവില്‍ ഇറങ്ങേണ്ടി വന്നത് വലിയൊരു സാമൂഹ്യ ദുരന്തമായി മാത്രമേ കാണാന്‍ സാധിക്കുകയുളളു. കേരളത്തിലെ നേഴ്‌സുമാര്‍ കേരള മോഡല്‍ വികസനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്.എന്നാല്‍ അവര്‍ക്ക് ലഭിക്കുന്ന ശമ്പളം ഉറക്കെ പറയാന്‍ കഴിയുന്നതിലും ദയനീയമാണ് ഈകാര്യത്തിൽ സർക്കാർ ഇടപെടലുണ്ടാകണമെന്നും ജോസ് കെ മാണി എം.പി പറഞ്ഞു.

മാന്യമായി ജീവിക്കാന്‍ ആവശ്യമായ ശമ്പളം നേഴ്‌സുമാര്‍ക്ക് ഉറപ്പു വരുത്തിയെ പറ്റു. തൊഴില്‍ ഇടങ്ങളില്‍ ഇത്രയും പ്രതിസന്ധി അനുഭവിക്കുന്ന മറ്റൊരു തൊഴില്‍ സമൂഹം വേറെയില്ല. നേഴ്‌സുമാര്‍മാരുടെ ശമ്പളത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുളളതാണ്. നിരവധിയായ പഠന റിപ്പോര്‍ട്ടുകള്‍ക്കും വ്യവഹാരങ്ങള്‍ക്കും ശേഷമാണ് സുപ്രീംകോടതി നേഴ്‌സിങ് മേഖലയിലെ ശമ്പളവുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി നിര്‍ദ്ദേശം എത്രവും പെട്ടന്ന് നടപ്പിലാക്കുകയാണ് സര്‍ക്കാരും ആശുപത്രി മാനേജ്‌മെന്റുകളും ചെയ്യേണ്ടത്. തെരുവില്‍ ഇറങ്ങി ദിവസങ്ങളായി സമരം ചെയ്ത് വരുന്ന എന്റെ സഹോദരങ്ങളായ നേഴ്‌സുമാരുടെ പോരാട്ടത്തിന് പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും കേരള കോൺഗ്രസ് എം. വൈസ് ചെയർമാൻ കൂടിയായ അദ്ധേഹം ആവർത്തിച്ചു.

നേഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.സുപ്രീം കോടതി നിർദ്ധേശം നടപ്പിലാക്കണം.ജോസ് കെ മാണി എം.പി July 6, 2017 admin 3 Views 0 Comments Nurses strike.jose k mani mpEdit നേഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളകോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലെ I N A യുടേയും U N A യുടേയും ആഭിമുഖ്യത്തിലുള്ള സമര പന്തലിൽ അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം കേരളത്തിലെ നേഴ്‌സുമാര്‍ മാന്യമായ ശമ്പളത്തിന് വേണ്ടി തെരുവില്‍ ഇറങ്ങേണ്ടി വന്നത് വലിയൊരു സാമൂഹ്യ ദുരന്തമായി മാത്രമേ കാണാന്‍ സാധിക്കുകയുളളു. കേരളത്തിലെ നേഴ്‌സുമാര്‍ കേരള മോഡല്‍ വികസനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്.എന്നാല്‍ അവര്‍ക്ക് ലഭിക്കുന്ന ശമ്പളം ഉറക്കെ പറയാന്‍ കഴിയുന്നതിലും ദയനീയമാണ് ഈകാര്യത്തിൽ സർക്കാർ ഇടപെടലുണ്ടാകണമെന്നും ജോസ് കെ മാണി എം.പി പറഞ്ഞു. മാന്യമായി ജീവിക്കാന്‍ ആവശ്യമായ ശമ്പളം നേഴ്‌സുമാര്‍ക്ക് ഉറപ്പു വരുത്തിയെ പറ്റു. തൊഴില്‍ ഇടങ്ങളില്‍ ഇത്രയും പ്രതിസന്ധി അനുഭവിക്കുന്ന മറ്റൊരു തൊഴില്‍ സമൂഹം വേറെയില്ല. നേഴ്‌സുമാര്‍മാരുടെ ശമ്പളത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുളളതാണ്. നിരവധിയായ പഠന റിപ്പോര്‍ട്ടുകള്‍ക്കും വ്യവഹാരങ്ങള്‍ക്കും ശേഷമാണ് സുപ്രീംകോടതി നേഴ്‌സിങ് മേഖലയിലെ ശമ്പളവുമായി ബന്ധപ്പെട്ട് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അതുകൊണ്ട് തന്നെ സുപ്രീംകോടതി നിര്‍ദ്ദേശം എത്രവും പെട്ടന്ന് നടപ്പിലാക്കുകയാണ് സര്‍ക്കാരും ആശുപത്രി മാനേജ്‌മെന്റുകളും ചെയ്യേണ്ടത്. തെരുവില്‍ ഇറങ്ങി ദിവസങ്ങളായി സമരം ചെയ്ത് വരുന്ന എന്റെ സഹോദരങ്ങളായ നേഴ്‌സുമാരുടെ പോരാട്ടത്തിന് പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും കേരള കോൺഗ്രസ് എം. വൈസ് ചെയർമാൻ കൂടിയായ അദ്ധേഹം ആവർത്തിച്ചു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *