സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതര്‍.

സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതര്‍. വേതന പരിഷ്കരണം ആവശ്യപ്പെട്ട് സമരം ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്സുമാരെ ആശുപത്രി അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. കാസര്‍കോട്ടെ അരമന ആശുപത്രിയിലെ നഴ്സുമാരായ ഉഷ, ലത, ശ്രീജ, സുചിത്ര, ലിയ, പ്രിന്‍സി എന്നിവരെയാണ് പുറത്താക്കിയത്.

ഹോസ്റ്റലിന്റെ സമയക്രമങ്ങള്‍ തുടര്‍ച്ചയായി പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍, സമരത്തില്‍ പങ്കെടുത്തതിെനത്തുടര്‍ന്നുള്ള ആശുപത്രി മാനേജ്മെന്റിന്റെ പ്രതികാര നടപടിയാണിതെന്നാണ് നഴ്സുമാര്‍ പറയുന്നത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *