കെ.എ​സ്.ആര്‍.ടി.സി പ​ണി​മു​ട​ക്ക് പിന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ.എ​സ്.ആർ.ടി.സി​യിൽ ശ​മ്പ​ള​വും പെൻ​ഷ​നും മു​ട​ങ്ങു​ന്ന​തിൽ പ്ര​തി​ഷേ​ധി​ച്ച് ട്രാൻ​സ്‌​പോർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്റെ (ടി.ഡി.എ​ഫ്- ഐ.എൻ.ടി.യു.സി ) നേ​തൃ​ത്വ​ത്തിൽ ബുധനാഴ്ച അർ​ദ്ധ​രാ​ത്രി മു​തൽ ന​ട​ത്താ​നി​രു​ന്ന പ​ണി​മു​ട​ക്ക് പിൻ​വ​ലി​ച്ച​താ​യി സം​സ്ഥാ​ന പ്ര​സി​ഡന്റ് ത​മ്പാ​നൂർ ര​വി അ​റി​യി​ച്ചു.

മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​മാ​യി യൂ​ണി​യൻ നേ​താ​ക്കൾ ന​ട​ത്തി​യ ചർ​ച്ച​യെ തു​ടർ​ന്നാ​ണു പ​ണി​മു​ട​ക്ക് പിൻ​വ​ലി​ച്ച​ത്. ശ​മ്പ​ളം കൃ​ത്യ​മാ​യി എ​ല്ലാ മാ​സ​വും മു​ട​ങ്ങാ​തെ ഒ​ന്നാം തീ​യ​തി ത​ന്നെ നൽ​കു​മെ​ന്നും പെൻ​ഷൻ കു​ടി​ശി​ക ഉൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളിൽ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും മ​ന്ത്രി ചർ​ച്ച​യിൽ ഉ​റ​പ്പു​നൽ​കി​യ​താ​യി ഭാ​ര​വാ​ഹി​കൾ അ​റി​യി​ച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *