നെഹ്​റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ഇന്ന്

ആലപ്പുഴ: വിഖ്യാതമായ നെഹ്​റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ഇന്ന് നടക്കും. 65ാമത്​ ജലുമളയില്‍ 24 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 78 കളിവള്ളങ്ങളാണ്​ പ​െങ്കടുക്കുന്നത്​. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചക്ക്​ രണ്ടു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നാണ് ഓളപ്പരപ്പിലെ രാജാവിനെ തെരഞ്ഞെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പോരാട്ടം നടക്കുക.

ഈ വര്‍ഷത്തെ നെഹ്റു ട്രോഫിയെ നെഞ്ചിലേറ്റാന്‍ ആലപ്പുഴയും പുന്നമടക്കായലും പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞു. സ്റ്റാര്‍ട്ടിങ്ങ് ഫിനിഷിങ്ങ് സംവിധാനങ്ങളെല്ലാം കൂടുതല്‍‍ ശാസ്ത്രീയമായാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തില്‍ ഉണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാന്‍ രാവിലെ മുതല്‍ തന്നെ കര്‍ശനമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരത്തി​​െന്‍റ ആവേശം പൂര്‍ണമായി ഏറ്റുവാങ്ങാന്‍ ടീമുകളും തയ്യാറാണ്. നെഹറു ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കുടൂതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന ജലമേളയാണ് ഇത്തവണത്തേത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *