നീറ്റ് വിവാദം: നാല് അധ്യാപികമാര്‍ക്കെതിരെ സ്‌ക്കൂള്‍ മാനേജ്‌മെന്റ് നടപടി.

കണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചു പരിശോധിച്ചെന്ന പരാതിയില്‍ നാല് അധ്യാപികമാര്‍ക്കെതിരെ സ്‌ക്കൂള്‍ മാനേജ്‌മെന്റ് നടപടി.

കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്‌കെ (ടിസ്‌ക്) ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെയും ഇതേ മാനേജ്‌മെന്റിനു കീഴിലെ തൊട്ടടുത്ത സ്‌കൂളിലെയും അധ്യാപകരായ ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നിവരെയാണ് ഇന്നലെ സ്‌ക്കൂള്‍ മാനേജര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഒരുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. ബാലാവകാശസംരക്ഷണ കമ്മീഷനും സിബിഎസ്ഇയോട് റിപ്പോര്‍ട്ട് തേടി. ഈ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ സിബിഎസ്ഇ ഖേദം പ്രകടിപ്പിച്ചു. ചില ജീവനക്കാരുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും വിശദീകരണക്കുറിപ്പില്‍ സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ചെറുവത്തൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *