നീറ്റ്: പെൺകുട്ടികളുടെ വ​സ്ത്രം അ​ഴി​പ്പിച്ചതിനു കേ​സെ​ടു​ത്തു

 

ക​​​ണ്ണൂ​​​ർ: നീ​​​റ്റ് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​നെ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളു​​​ടെ വ​​​സ്ത്ര​​​ങ്ങ​​​ൾ അ​​​ഴി​​​ച്ചു പ​​​രി​​​ശോ​​​ധി​​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​​മ്മീ​​​ഷ​​​ൻ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് സി​​​ബി​​​എ​​​സ്ഇ റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റി​​​ൽ നി​​​ന്നു റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സി​​​ബി​​​എ​​​സ്ഇ​ ന​​​ട​​​പ​​​ടി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി. ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് അ​​​ധ്യ​​​ക്ഷ​​​ൻ പി.​ ​​മോ​​​ഹ​​​ൻ​​​ദാ​​​സ്, ദേ​​​ശീ​​​യ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ന​​​യ​​​ച്ച ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​ത്യേ​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കേ​​​ര​​​ള വാ​​​ഴ്സി​​​റ്റി ര​​​ജി​​​സ്ട്രാ​​​റും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​ക​​​ണം. മൂ​​​ന്നാ​​​ഴ്ച​​​യാ​​​ണ് സ​​​മ​​​യം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​ധ്യ​​​മ​​​വാ​​​ർ​​​ത്ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​മ്മീ​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

മെ​​​റ്റ​​​ൽ ഡി​​​റ്റ​​ക്ടറി​​ൽ ശ​​​ബ്ദം കേ​​ട്ടെ​​​ന്ന് പ​​​റ​​ഞ്ഞാ​​ണ്​ ക​​​ണ്ണൂ​​​രി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ അ​​​ടി​​​വ​​​സ്ത്രം അ​​ഴി​​ച്ച് പ​​രി​​ശോ​​ധി​​ച്ച​​ത്. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്കെ​​ത്തി​​യ​​വ​​ർ​​ക്കെ​​തി​​രേ ഇ​​​ത്ത​​​രം മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​താ​​​യി ക​​​മ്മീ​​​ഷ​​​ൻ നി​​​രീ​​​ക്ഷി​​​ച്ചു. പെ​​​ണ്‍മ​​​ക്ക​​​ളെ പ​​​രീ​​ക്ഷാ ഹാ​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ വ​​​സ്ത്രം ക​​​ണ്ടെ​​ത്താ​​​ൻ അ​​വ​​സാ​​ന നി​​മി​​ഷം ര​​​ക്ഷാ​​ക​​​ർ​​​ത്താ​​​ക്ക​​​ൾ പ​​​രി​​​ഭ്രാ​​​ന്ത​​​രാ​​​യി ഓ​​​ടി​​യ​​ത് പ​​​രീ​​​ക്ഷാ​​ഹാ​​​ളി​​​നു പു​​​റ​​​ത്ത് സാ​​​ധാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് പി.​ ​​മോ​​​ഹ​​​ന​​​ദാ​​​സ് നി​​​രീ​​​ക്ഷി​​​ച്ചു.

ചി​​​ല​​​രു​​​ടെ സ​​​ൽ​​​വാ​​​ർ ക​​​മ്മീ​​​സി​​​ന്‍റെ കൈ ​​​മു​​​റി​​​ച്ചു മാ​​​റ്റി. ചി​​​ല​​​ർ​​​ക്ക് ഷൂ​​​സ് അ​​​ഴി​​​ക്കേ​​​ണ്ടി വ​​​ന്നു. ക​​​റു​​​ത്ത പാ​​​ന്‍റ്​​​സ് ധ​​​രി​​​ച്ചെ​​ത്തി​​യ പെ​​​ണ്‍​കു​​​ട്ടി​​​യെ പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ൽ ക​​​യ​​​റ്റി​​​യി​​​ല്ല. പ​​​തി​​​നൊ​​​ന്നാം മ​​​ണി​​​ക്കൂ​​​റി​​​ലാ​​​ണ് സി​​​ബി​​​എ​​​സ്ഇ പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ൽ ധ​​​രി​​​ക്കേ​​​ണ്ട വ​​​സ്ത്ര​​​ങ്ങ​​​ൾ പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളെ അ​​​റി​​​യി​​​ച്ച​​​തെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ക​​​ണ്ടെ​​​ത്തി. ര​​ക്ഷാ​​ക​​ർ​​ത്താ​​ക്ക​​ൾ അ​​ധി​​കൃ​​ത​​രു​​ടെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണ​​മു​​ള്ള വ​​സ്ത്രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​ന് നെ​​ട്ടോ​​ട്ട​​മോ​​ടി​​യ​​പ്പോ​​ൾ അ​​​വ​​​സ​​​രം മു​​​ത​​​ലാ​​​ക്കി പ​​​രീ​​​ക്ഷാ ഹാ​​​ളി​​​നു പു​​​റ​​​ത്ത് ടീ​​​ഷ​​​ർ​​​ട്ട് ക​​ച്ച​​വ​​ട​​ത്തി​​നാ​​യി ഏ​​താ​​നും പേ​​ർ എ​​ത്തി​​യി​​രു​​ന്നു.

ബാ​ലാ​വ​കാ​ശ​ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നീ​​​റ്റ് പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ ന​​​ട​​​ന്ന ക​​​ണ്ണൂ​​​രി​​​ലെ ചി​​​ല സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളു​​​ടെ അ​​​ടി​​​വ​​​സ്ത്രം അ​​​ഴി​​​ച്ചു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​യി പ​​​റ​​​യു​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ സി​​​ബി​​​എ​​​സ്ഇ യോ​​​ട് റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി. സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ലെ ആ​​​സ്ഥാ​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സും റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണം. പ​​​ത്തു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള​​​ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​​ണു ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *