നന്തൻകോട് കൊലപാതകം: കേഡലിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകി.

തിരുവനന്തപുരം: നന്തൻകോട് കൊലപാതക കേസിലെ പ്രതിയായ കേ​​ഡ​​ൽ ജീ​​ൻ​​സ​​ണ്‍ രാ​​ജയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകി. എതെങ്കിലും മാനസിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ കഴിയേണ്ട ആളാണ് കേഡലെന്നും മെഡിക്കൽ ബോർഡ് കോടതിക്ക് റിപ്പോർട്ട് നൽകി. ജില്ലാ ജയിലിൽ സഹതടവുകാരനെ മർദിച്ചതിനെ തുടർന്നു കേഡലിനെ പേരുർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.

സഹതടവുകാരനെ മർദിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾക്കു മാനിസികാസ്വാസ്ഥ്യം ഉള്ളതായി കണ്ടെത്തിയതെന്നു ജയിൽ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇയാളെ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയിയെന്നും ഇവിടത്തെ മനോരോഗവിദഗ്ധർ പരിശോധിച്ച കേഡലിനു മാനസിക വിഭ്രാന്തി കാണിക്കുന്നതായി സർട്ടിഫിക്കറ്റ് നൽകിയിരുന്നുതായും ജയിൽ അധികൃതർ അറിയിച്ചു. പ്രതിയുടെ മാനസികാരോഗ്യം മെഡിക്കൽ ബോർഡ് പരിശോധിക്കണമെന്ന് അന്വേഷണ സംഘം നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. – See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=206195#sthash.clf9FlS3.dpuf

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *