മൂ​​​വാ​​​റ്റു​​​പു​​​ഴ​​യി​​ൽ കാ​​​റും ഓ​​​ട്ടോ​​​റി​​​ക്ഷ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു.

മൂ​​​വാ​​​റ്റു​​​പു​​​ഴ: കൊ​​​ച്ചി-​​ധ​​​നു​​​ഷ്കോ​​​ടി ദേ​​​ശീ​​​യ​​പാ​​​ത​​​യി​​​ൽ ക​​​ടാ​​​തി​​​യി​​​ൽ കാ​​​റും ഓ​​​ട്ടോ​​​റി​​​ക്ഷ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഓ​​​ട്ടോ ഡ്രൈ​​​വ​​​റ​​​​ട​​​ക്കം ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. മൂ​​​വാ​​​റ്റു​​​പു​​​ഴ ആ​​​യ​​​വ​​​ന കാ​​​ലാ​​​മ്പൂ​​​ർ ക​​​ണി​​​ക്കു​​​ടി​​​യി​​​ൽ സെ​​​യ്തു മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ മ​​​ക​​​ൻ ഓ​​ട്ടോ​​ഡ്രൈ​​വ​​റാ​​യ ഷീ​​നാ​​​ജ് (32), കു​​​ന്ന​​​യ്ക്കാ​​​ൽ തെ​​​ക്കേ​​​മ​​​ങ്കാ​​​ര​​​ത്ത് വേ​​​ലാ​​​യു​​​ധ​​​ന്‍റെ മ​​​ക​​​ൻ ഡി​​​ബി​​ൾ (34) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന​​ര​​യ്ക്കാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മൂ​​​വാ​​​റ്റു​​​പു​​​ഴ ഭാ​​​ഗ​​​ത്തേ​​​ക്ക് വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ എ​​​തി​​​ർ ദി​​ശ​​യി​​ൽ നി​​ന്നു​​വ​​​ന്ന കാ​​​ർ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​ട​​ർ​​ന്ന് നി​​​യ​​​ന്ത്ര​​​ണം​​വി​​​ട്ട കാ​​​ർ എ​​​തി​​​രേ വ​​​ന്ന മ​​റ്റൊ​​രു കാ​​​റി​​ലും ഇ​​​ടി​​​ച്ച് റോ​​​ഡി​​​ൽ പ​​​ല​​ത​​​വ​​​ണ മ​​​ല​​​ക്കം മ​​റി​​ഞ്ഞാ​​ണ് നി​​ന്ന​​ത്.

ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ നി​​ന്നു ഷി​​​നാ​​​ജും ഡി​​​ബി​​​ളും റോ​​​ഡി​​​ലേ​​ക്ക് തെ​​​റി​​​ച്ചു​​വീ​​​ണു. സം​​​ഭ​​​വം ക​​​ണ്ട് ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​ർ ഇ​​​രു​​​വ​​​രേ​​യും കോ​​​ല​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ഓ​​​ട്ടോ​​​റി​​​ക്ഷ പൂ​​​ർ​​​ണ​​​മാ​​​യും ഇ​​​രു കാ​​​റു​​​ക​​​ളും ഭാ​​ഗി​​ക​​മാ​​യും ത​​​ക​​​ർ​​​ന്നു. അ​​​മി​​​ത വേ​​​ഗ​​ത്തി​​ലാ​​യി​​രു​​ന്ന കാ​​​ർ ഓ​​​ട്ടോ​​​റി​​​ക്ഷ​ ഇ​​​ടി​​​ച്ചു തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ പ​​​റ​​​ഞ്ഞു.

കാ​​​റി​​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന അ​​ഞ്ചു പേ​​ർ​​ക്കു നി​​സാ​​ര പ​​രി​​ക്കേ​​റ്റു. കാ​​റോ​​ടി​​ച്ചി​​രു​​ന്ന പോ​​​ത്താ​​​നി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​യാ​​യ ജി​​മ്മി​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​താ​​​യും വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഇ​​​യാ​​​ൾ മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ക​​ണ്ടെ​​ത്തി​​യ​​താ​​യും മൂ​​​വാ​​​റ്റു​​​പു​​​ഴ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. മൂ​​​വാ​​​റ്റു​​​പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​ഹൃ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യു​​​ടെ കൈ​​​വി​​​ര​​​​ൽ അ​​റ്റു​​പോ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്ന വ​​​ഴി​​​യാ​​​ണ് അ​​​പ​​​ക​​​ടം സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നാ​​​ണ് ജി​​​മ്മി പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​ല്കി​​യ​​ത്. അ​​​പ​​​ക​​​ട​​​ത്തെ തു​​​ട​​​ർ​​​ന്നു ദേ​​​ശീ​​​യ പാ​​​ത​​​യി​​​ൽ ഏ​​​റെ​​​നേ​​​രം ഗ​​​താ​​​ഗ​​​തം ത​​​ട​​​സ​​​പ്പെ​​​ട്ടു.

ഷീ​​നാ​​​ജി​​ന്‍റെ​​യും ഡി​​​ബി​​ളി​​ന്‍റെ​​യും മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കോ​​​ല​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മൂ​​​വാ​​​റ്റു​​​പു​​​ഴ കീ​​​ച്ചേ​​​രി​​​പ്പ​​​ടി​​​യി​​​ൽ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ വി​​​ല്പ​​​ന ന​​​ട​​​ത്തി​​​വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു ഷി​​​നാ​​​ജ്. ഭാ​​​ര്യ: സു​​​റു​​​മി, മ​​​ക്ക​​​ൾ:​ ബീ​​​മ, ബി​​​സ്മി. കോ​​​ല​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ലൈ​​​ബ്രേ​​​റി​​​യ​​​നാ​​​യി​​​രു​​​ന്നു ഡി​​​ബി​​​ൾ. ഭാ​​​ര്യ: അ​​​ബി​​​ത, മ​​​ക്ക​​​ൾ: വൈ​​​ഗ, വേ​​​ദ.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *