മു​​​കേ​​​ഷ്, അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എ​​​ന്നി എംഎൽഎമാരെ ചോദ്യംചെയ്യും

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ൽ പേ​​​രെ ചോ​​​ദ്യം ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങി അ​​​ന്വേ​​​ഷ​​​ണ സം​​​ഘം. ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​ര​​​ട​​​ക്കം ചോ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള​​​വ​​​രു​​​ടെ പ​​​ട്ടി​​​ക പോ​​​ലീ​​​സ് ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യാ​​​ണു വി​​​വ​​​രം. കൊ​​​ല്ലം എം​​​എ​​​ൽ​​​എ മു​​​കേ​​​ഷ്, ആ​​​ലു​​​വ എം​​​എ​​​ൽ​​​എ അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ചോ​​​ദ്യം ചെ​​​യ്യാ​​​നാ​​​യി പോ​​​ലീ​​​സ് വി​​ളി​​ച്ചു​​വ​​രു​​ത്തു​​ക. ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി പ​​ൾ​​സ​​ർ സു​​​നി ത​​ന്‍റെ ഡ്രൈ​​വ​​റാ​​യി ജോ​​​ലി ചെ​​​യ്ത​​​താ​​​യി എം​​​എ​​​ൽ​​​എ​​​യും ന​​​ട​​​നു​​​മാ​​​യ മു​​​കേ​​​ഷ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നാ​​​ലാ​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ചോ​​​ദ്യം ചെ​​യ്യാ​​ൻ ഒ​​രു​​ങ്ങു​​ന്ന​​ത്.

സൗ​​​ണ്ട് തോ​​​മ എ​​​ന്ന ദി​​​ലീ​​​പ് സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ വേ​​​ള​​​യി​​​ൽ സു​​​നി മു​​​കേ​​​ഷി​​​ന്‍റെ ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്നു. മു​​​കേ​​​ഷും ദി​​​ലീ​​​പും പ്ര​​​ധാ​​​ന വേ​​​ഷ​​​ങ്ങ​​​ൾ ചെ​​​യ്ത സി​​​നി​​​മ​​​യാ​​​ണു സൗ​​​ണ്ട് തോ​​​മ. ഇ​​​തു​​​കൂ​​​ടാ​​​തെ, താ​​ര​​സം​​ഘ​​ട​​ന​​യാ​​യ ‘അ​​​മ്മ’യു​​​ടെ സ്റ്റേ​​​ജ് ഷോ​​​യാ​​​യ‘മ​​​ഴ​​​വി​​​ല്ല​​​ഴ​​​കി​​​ൽ അ​​​മ്മ​’യി​​​ൽ സു​​​നി​​​ക്കു വി​​​ഐ​​​പി പാ​​സ് ദി​​​ലീ​​​പി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ മൂ​​​ലം ല​​​ഭി​​​ച്ചി​​​രു​​​ന്നു. ആ ​​​സ​​​മ​​​യ​​​ത്തും സു​​​നി മു​​​കേ​​​ഷി​​​ന്‍റെ ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് മു​​​കേ​​​ഷി​​​നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​ത്.

ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​നു ശേ​​​ഷം അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എം​​​എ​​​ൽ​​​എ​​​യും ദി​​​ലീ​​​പും ത​​​മ്മി​​​ൽ പ​​ല​​വ​​​ട്ടം ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ച​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​ദ്ദേ​​ഹ​​ത്തെ ചോ​​​ദ്യം ചെ​​​യ്യാ​​​നു​​ള്ള തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. പാ​​​രീ​​​സി​​​ലു​​​ള്ള അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് തി​​​രി​​​ച്ചു വ​​​ന്നാ​​​ലു​​​ട​​​ൻ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി വി​​​ളി​​​പ്പി​​​ക്കും. ഇ​​​വ​​​രെ കൂ​​​ടാ​​​തെ, ദി​​​ലീ​​​പി​​​ന്‍റെ റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ബ​​​ന്ധ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടും പ​​​ല പ്ര​​​മു​​​ഖ​​​രെ​​​യും ചോ​​​ദ്യം ചെ​​​യ്യു​​​മെ​​​ന്നാ​​​ണ് ഉ​​​ന്ന​​​ത പോ​​​ലീ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *