സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകൾ മർദിച്ചു.

കൊല്ലം: കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം. കൊല്ലം ചിതറയിൽ സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടകൾ മർദിച്ചു. രണ്ട് മണിക്കുറോളം തന്നെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു എന്ന് യുവതി പോലീസിൽ പരാതി നൽകി. വീട്ടിലുണ്ടായിരുന്ന, മകന്‍റെ സുഹൃത്തിനെയും ഗുണ്ടകള്‍ മരത്തില്‍ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും വീടിനുള്ളിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പരാതി നൽകിയിട്ടും പോലീന്‍റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറഞ്ഞു. അക്രമി സംഘം ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലത്ത് ജീവനൊടുക്കിയിരുന്നു. കൊല്ലം അഴീക്കലില്‍ പ്രണയദിനത്തിൽ സദാചാര ഗുണ്ടകളുടെ മർദനത്തിന് ഇരയായ അനീഷാണ് ജീവനൊടുക്കിയത്. അനീഷിനെയും സുഹൃത്തായ പെൺകുട്ടിയെയും പിടികൂടി മര്‍ദിക്കുകയും ഒരുമിച്ച് നിര്‍ത്തി വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *