മോഹൻലാലിന് ട്വിറ്ററിൽ രണ്ടു മില്യണ്‍ ഫോളോവേഴ്സ്,

കോട്ടയം: മലയാള സിനിമയുടെ ആറാം തന്പുരാനാണ് മോഹൻലാൽ. നിരവധി ബോക്സ് ഓഫീസ് റിക്കാർഡുകളാണ് അദ്ദേഹത്തിന്‍റെ പേരിലുള്ളത്. ഇപ്പോൾ എത്തിയ പുതിയ വാർത്ത ട്വിറ്ററിലും മോഹൻലാൽ ഒന്നാമനായിരിക്കുന്നു എന്നതാണ്. ട്വിറ്ററിൽ 20 ലക്ഷം ആരാധകരുള്ള ആദ്യ മലയാളി താരം എന്ന ബഹുമതിയാണ് മോഹൻലാൽ സ്വന്തമാക്കിയത്.

മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സ്വീകാര്യത നേടിയതിനു പിന്നാലെയാണ് മോഹൻലാലിന് ട്വിറ്ററിൽ ആരാധകരുടെ വർധനവുണ്ടായത്. നേരത്തേ, ട്വിറ്ററിൽ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും മോഹൻലാൽ ആയിരുന്നു. ഏഴേകാൽ ലക്ഷമാണ് മമ്മൂട്ടിയുടെ ഫോളോവേഴ്സ്. 6.5 ലക്ഷം ഫോളോവേഴ്സ് ദുൽഖർ സൽമാനുമുണ്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *