എംഎം മണി ആരെയും കൊന്നിട്ടില്ല, വണ്‍ ടു ത്രീ പ്രസംഗിച്ചിട്ടുമില്ല; കേസ് കോടതി തള്ളി!!

തൊടുപുഴ: രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന വിവാദപരമായ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എംഎം മണിക്കെതിരേ എടുത്ത കേസ് കോടതി തള്ളി. മണിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

2012 മേയ് 25നായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം. മണക്കാട് നടന്ന പരിപാടിയിലാണ് സിപിഎം മുമ്പ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോള്‍ മണി പഴയ കൊലപാതകങ്ങള്‍ പരാമര്‍ശിച്ചത്.എന്നാല്‍ പ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. ഇതോടെ വിവാദമായ വണ്‍, ടു, ത്രീ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയര്‍ന്നേക്കും.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *