മലപ്പുറം: ജിഷ വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് ശ്രമിച്ചെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന് പറഞ്ഞു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഹസന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജേക്കബ് തോമസിനെ മാറ്റിയത് നല്ല കാര്യമാണ്. അഴിമതി ആരോപിതനായ ഒരാള്‍ അഴിമതിക്കേസ് അന്വേഷിക്കുന്നത് ശരിയല്ല. ജേക്കബ് തോമസ് വിശുദ്ധനോ മാലാഖയോ അല്ലെന്നും ഹസന് പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.
ഇത് തള്ളിക്കൊണ്ടാണ് ഹസന് രംഗത്തെത്തിയത്.
Facebook Comments