നിയമസഭാ മന്ദിരത്തിലും എം‌എല്‍‌എ ഹോസ്റ്റലിലും വന്‍ മോഷണം, അഗ്നിശമന ഉപകരണങ്ങളാണ് മോഷണം പോയത്.

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിലും എം‌എല്‍‌എ ഹോസ്റ്റലിലും വന്‍ മോഷണം. അതീവ സുരക്ഷയുള്ള ഇവിടുത്തെ 34 ഇടങ്ങളില്‍ നിന്നായി അഗ്നിശമന ഉപകരണങ്ങളാണ് മോഷണം പോയത്. സിസിടിവി ഇല്ലായിരുന്നു. സംഭവം പുറത്തറിയിക്കാതെ അധികൃതര്‍ മറച്ചുവച്ചു. പോലീസും ഇതില്‍ നടപടി എടുത്തിരുന്നില്ല.

ഇന്ന് രാവിലെയാണ് സംഭവം പുറത്തായത്. മൂന്ന് തവണയായിട്ടാണ് മോഷണം നടന്നത്. മോഷണ വിവരം ഫയർ ഫോഴ്സ് ഇക്കാര്യം സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും സൂചനയുണ്ട്. തീപിടിത്തമുണ്ടായാൽ പെട്ടെന്ന് കെടുത്താൻ ഉപയോഗിക്കുന്ന ഫയർ ഹൈഡ്രന്റിന്റെ ബ്രാസ് വാൽവുകളാണ് മോഷ്ടിക്കപ്പെട്ടത്. എംഎൽഎ ഹോസ്റ്റലിൽ ചന്ദ്രഗിരി ബ്ളോക്കിലും നെയ്യാർ ബ്ളോക്കിലുമായി സ്ഥാപിച്ചിരുന്ന വാൽവുകളാണ് കവർച്ച ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചത്. മൂന്നുതവണയായാണ് ഇവ കവർന്നത്.

ഫയർ ഹൈഡ്രന്റിന്റെയും ചുരുട്ടിവച്ചിരിക്കുന്ന ഹോസിന്റെയും അഗ്രഭാഗങ്ങളിലുറപ്പിച്ച കൂറ്റൻ വാൽവുകള്‍ പിത്തളയിൽ നിർമ്മിച്ചതാണ്. ഇവയ്ക്ക് നല്ല വിലയുണ്ട്. കവർച്ച ചെയ്യപ്പെട്ട സംഭവം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥർ അപ്പപ്പോൾ മേലധികാരിയായ ചീഫ് മാർഷലിനെ രേഖാമൂലം അറിയിച്ചിരുന്നുവെന്ന് പറയപ്പെടുന്നുണ്ട് മൂന്നുതവണയും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മോഷണം സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ദിവസങ്ങൾക്ക് ശേഷവും ബന്ധപ്പെട്ടവർ പ്ലോസിൽ പരാതി നൽകാൻ കൂട്ടാക്കാതിരുന്നത് സംശയത്തിന് ഇടയാക്കുന്നു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *