മിഠായി തെരുവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത 192 കടകൾ അടച്ചുപൂട്ടാൻ നിർദ്ദേശം

കോഴിക്കോട് മിഠായി തെരുവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പ് വരുത്താത്ത 192 കടകൾ അടച്ചുപൂട്ടാൻ നിർദ്ദേശം. സംയുക്ത ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലാണ് നിർദ്ദേശം.
കടകൾ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 604 കടകളിലാണ് ഇന്ന് പരിശോധന നടത്തിയത്. റവന്യു , കെഎസ്ഇബി , കോർപ്പറേഷൻ ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധന നടത്തിയത്
.

നേരത്തെ 1250 കടകൾക്ക് നോട്ടീസ് നൽകി പരിഹാരം കാണാൻ ആവശ്യപ്പെട്ടിരുന്നു. ഇതു പുനപരിശോധിക്കുന്നതിനായാണ് ഇന്ന് സംഘം എത്തിയത്. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ചതായുള്ള നോട്ടീസ് സംഘം കൈമാറി.
തുടർച്ചയായുണ്ടാകുന്ന തീപിടുത്തങ്ങൾ വലിയ നാശ നഷ്ടങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലായിരുന്നു പരിശോധന.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *