മിഷേൽ ഷാജിയുടെ മരണം: ക്രോണിന്‍റെ പ​ങ്കു സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ഇ​നി​യും വൈ​കും.

കൊ​ച്ചി: കൊ​ച്ചി ​കായലിൽ സി​എ വി​ദ്യാ​ര്‍​ഥി​നി മി​ഷേ​ല്‍ ഷാ​ജി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റിലാ‍യ ക്രോ​ണി​ന്‍ അ​ല്ക​സാ​ണ്ട​റു​ടെ പ​ങ്കു സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ഇ​നി​യും വൈ​കും. ക്രോ​ണി​ന്‍ തന്‍റെ ഫോ​ണി​ല്‍​നി​ന്നു മി​ഷേ​ലി​നു വാ​ട്സ് ആ​പ് മു​ഖാ​ന്ത​ര​വും അ​ല്ലാ​തെ​യും അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇ​ത് വീ​ണ്ടെ​ടു​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ന്‍​സി​ക് ലാ​ബി​ലേ​ക്ക് ഫോ​ണ്‍ അ​യ​ച്ചെ​ങ്കി​ലും അ​വി​ടു​ത്തെ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു സ​ന്ദേ​ശ​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​നാ​വി​ല്ലെ​ന്നു​ള്ള മ​റു​പ​ടി​യാ​ണ് ക്രൈംബ്രാ​ഞ്ചി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ സി-​ഡാ​ക്കിന്‍റെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണ സം​ഘം.

കൊ​ച്ചി​ കായലിൽ പി​റ​വം സ്വ​ദേ​ശി​നി​യാ​യ മി​ഷേ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട്ട് ഇ​ന്നു മൂ​ന്നു മാ​സം തി​ക​യു​ക​യാ​ണ്. ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ഫോ​ണ്‍ അ​യ​ച്ചി​ട്ടു ര​ണ്ട​ര മാ​സ​ത്തി​ലേ​റെ​യാ​യ​പ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​രം ലാ​ബി​ല്‍​ നി​ന്നു വി​വ​ര​ങ്ങ​ള്‍ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് മ​റു​പ​ടി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ക്രോ​ണി​ന്‍റെ മേ​ലു​ള്ള കു​റ്റം ഇ​തോ​ടെ തെ​ളി​യി​ക്കാ​നാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ചി​നും അ​വ്യ​ക്ത​ത​യു​ണ്ട്.

ക്രോ​ണി​ന്‍ മാ​ന​സി​ക​മാ​യി സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​യ​താ​ണ് മി​ഷേ​ലി​നെ ആ​ത്മ​ഹ​ത്യ​ക്കു പ്രേ​രി​പ്പി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്. എ​ന്നാ​ല്‍, ഇ​തു തെ​ളി​യി​ക്ക​ണ​മെ​ങ്കി​ല്‍ ഫോ​ണി​ലെ സ​ന്ദേ​ശ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ല​ഭി​ക്കണം. മി​ഷേ​ലി​നെ കാ​ണാ​താ​യ​തി​നു ത​ലേ​ന്നു ക്രോ​ണി​ന്‍റെ ഫോ​ണി​ല്‍​നി​ന്നു മി​ഷേ​ലി​ന് 57 സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ക​യും നാ​ലു ത​വ​ണ വി​ളി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, മി​ഷേ​ല്‍ മ​രി​ച്ച ശേ​ഷം അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. മി​ഷേ​ലും താ​നു​മാ​യി പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നു വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വം അ​യ​ച്ച​താ​ണ് ഈ ​സ​ന്ദേ​ശ​ങ്ങ​ളെ​ന്നാ​ണു നി​ഗ​മ​നം. ന​മു​ക്ക് ഒ​രു​മി​ച്ചു ജീ​വി​ക്കേ​ണ്ടേ, എ​ന്തി​ന് എ​ന്നെ വേ​ണ്ടെ​ന്നു​വ​ച്ചു, എ​ന്തി​നാ​ണ് എ​ന്നോ​ടി​ങ്ങ​നെ തു​ട​ങ്ങി​യ വാ​ക്കു​ക​ളാ​ണ് ഈ ​സന്ദേശങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​ശേ​ഷ​വും മി​ഷേ​ലി​ന്‍റെ ഫോ​ണി​ലേ​ക്ക്12 എ​സ്എം​എ​സു​ക​ളാ​ണ് ക്രോ​ണി​ന്‍ അ​യ​ച്ച​ത്. എ​ന്നാ​ല്‍, സം​ഭ​വ​ ദി​വ​സ​വും ത​ലേ​ന്നു​മാ​യി അ​യ​ച്ച 89 എ​സ്എം​എ​സു​ക​ള്‍ ഡീലീറ്റ് ചെയ്തുവെന്നാണ് സം​ശ​യി​ക്കു​ന്ന​ത്. ഈ ​സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഫോ​ണ്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു അ​യ​ച്ച​ത്.

കാ​ണാ​താ​യ​തി​ന് ത​ലേ​ന്ന് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍, മി​ഷേ​ലി​നെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഇ​യാ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാണ് പോ​ലീ​സ് പറയുന്നത്. മി​ഷേ​ലി​ന്‍റെ ഫോ​ണി​ലേ​ക്ക് അ​വ​സാ​നം വ​ന്ന കോ​ള്‍ ക്രോ​ണി​ന്‍റെ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ളു​ടെ​യും കോ​ളു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രോ​ണി​നെ​തി​രേ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റം ചു​മ​ത്തി​ അ​റ​സ്റ്റു ചെ​യ്ത​ത്.

മാ​ര്‍​ച്ച് അ​ഞ്ചി​നാ​ണ് മി​ഷേ​ലി​നെ കാ​ണാ​താ​വു​ന്ന​ത്. വൈ​കു​ന്നേ​രം ക​ലൂ​ര്‍ പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥി​ക്കാ​നാ​യി ഹോ​സ്റ്റ​ലി​ല്‍ നി​ന്നി​റ​ങ്ങി​യ മി​ഷേ​ല്‍ പ​ള്ളി​യി​ല്‍ നി​ന്നി​റ​ങ്ങി ഗോ​ശ്രീ പാ​ല​ത്തി​ലേ​ക്കു ന​ട​ക്കു​ന്ന​തു വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. മി​ഷേ​ല്‍ കാ​യ​ലി​ലേ​ക്ക് ചാ​ടു​ന്ന​തു ക​ണ്ട ആ​രെ​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക്രൈം​ബ്രാ​ഞ്ച് ഏ​റെ ശ്ര​മി​ച്ചെ​ങ്കി​ലും ദൃ​ക്സാ​ക്ഷി​ക​ളാ​രും രം​ഗ​ത്തു​വ​ന്നി​ട്ടി​ല്ല. മി​ഷേ​ലി​നെ പാ​ല​ത്തി​ല്‍ ക​ണ്ട​താ​യി വൈ​പ്പി​ന്‍ സ്വ​ദേ​ശി അ​മ​ലും മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തെ​ല്ലാം പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ് അനുമാനിക്കുന്നത്.

ചോ​ദ്യം ചെ​യ്യ​ലും മ​റ്റും ക​ഴി​ഞ്ഞ​തോ​ടെ ക്രോ​ണി​നു കോ​ട​തി ജാ​മ്യ​വും അ​നു​വ​ദി​ച്ചി​രു​ന്നു. മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ ഇ​തു സ്ഥി​രീ​ക​രി​ക്ക​ണ​മെ​ങ്കി​ല്‍ ക്രോണിൻ ഡിലീറ്റ് ചെയ്ത സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്ക​ണ​മെ​ന്നു ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​എ​സ്. സു​ദ​ര്‍​ശ​ന്‍ വ്യ​ക്ത​മാ​ക്കി

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *