മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പള്ളിയില്‍ ബൈക്കിലെത്തിയ യുവാക്കളെ ക്രെെംബ്രാഞ്ച് തിരയുന്നു.

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പള്ളിയില്‍ ബൈക്കിലെത്തിയ യുവാക്കളെ ക്രെെംബ്രാഞ്ച് തിരയുന്നു. മിഷേല്‍ കലൂര്‍ പള്ളിയില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഇവിടേക്ക് ബൈക്കിലെത്തിയവരെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ക്രെെംബ്രാഞ്ച്. ഇവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാകില്ലെന്നും ക്രെെംബ്രാഞ്ച് അറിയിച്ചു.
സിസിടിവി  ദൃശ്യങ്ങളില്‍ കാണുന്ന പോലെ ബൈക്കിലെത്തിയവര്‍  മിഷേലിനെത്തിരഞ്ഞാണോ വന്നത് എന്നും ബന്ധുക്കള്‍ക്ക് സംശയമുണ്ട്.

ദൃശ്യങ്ങളില്‍  കാണുന്ന യുവാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രെെംബ്രാഞ്ചിനെ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേസില്‍ മിഷേലിന്റെ അകന്ന ബന്ധുവായ പിറവം പാലച്ചുവട് ഇടപ്പിള്ളിച്ചിറ മോളേല്‍ ക്രോണിന്‍ അലക്സാര്‍ ബേബി (26)യെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.  പെണ്‍കുട്ടിയുമായി അടുപ്പമുായിരുന്ന ഇയാളുണ്ടാക്കിയ മാനസികസമ്മര്‍ദംമൂലം  ആത്മഹത്യചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *