അക്കേഷ്യ മരങ്ങൾ നടുന്നത് വിലക്കി വനം മന്ത്രി കെ. രാജു

തിരുവനന്തപുരം: പേപ്പാറയിൽ അക്കേഷ്യ മരങ്ങൾ നടുന്നത് വിലക്കി വനം മന്ത്രി കെ. രാജു. അക്കേഷ്യ തൈകളുമായെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടേണ്ടെന്ന നിർദേശം നൽകി. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ പാടില്ലെന്നു സർക്കാർ തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

********************************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *