കുമ്മനത്തിന് മെട്രോയില്‍ സഞ്ചരിക്കാന്‍ അനുവാദം ഇല്ലായിരുന്നു;  എം വി ജയരാജന്‍

മെട്രോയിൽ പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നവരുടെ പട്ടികയിൽ കുമ്മനം രാജശേഖൻ ഇല്ലായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ. ക്ഷണിക്കാത്ത സദ്യയ്ക്ക് കയറി ഉണ്ടിട്ട് അതിന്റെ ജാള്യത തീർക്കാൻ കടലാസ് കിട്ടിയിട്ടുണ്ട് എന്നു പറയുന്നതാണ് എന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപിയുടെ നേതാവെന്ന നിലയിൽ കേന്ദ്ര സർക്കാർ കുമ്മനത്തെ ക്ഷണിച്ചിട്ടുണ്ടാകും. സംസ്ഥാനസർക്കാരും കോൺഗ്രസ് അധ്യക്ഷനും കോടിയേരിക്കും കൊടുത്തതു പോലെ എല്ലാവർക്കും ക്ഷണക്കത്തുകൊടുത്തിട്ടുണ്ട്. കുമ്മനം രാജശേഖരന് എയർപോർട്ടിൽ പോയി പ്രധാനമന്ത്രിയെ സ്വീകരിക്കാമെങ്കിൽ ഹസനേയും കോടിയേരിയേയും കേന്ദ്ര സർക്കാർ അനുവദിക്കണം.
19 ബിജെപിക്കാരാണ് പ്രധാന മന്ത്രിയെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയത്. അവരുടെ മീഡിയ ഓർഗനൈസർ വരെ ഉണ്ടായിരുന്നു. അതെല്ലാം അനുവദിച്ചത് കേന്ദ്ര സർക്കാരാണ്. അത് കേന്ദ്രം ഇങ്ങോട്ട് എഴുതി അയച്ചിരുന്നു. അവരുടെ ജില്ലാ പ്രസിഡന്റിന്റെ പേര് വരെ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പാലാരിവട്ടം മുതലുള്ള മെട്രോ യാത്രയിൽ ആരൊക്കെ ഉണ്ടാകണം എന്ന പട്ടിക അയച്ചു തന്നിരുന്നു. അതിൽ കുമ്മനത്തിന്റെ പേരില്ലായിരുന്നു.കേന്ദ്രം സംസ്ഥാനത്തിന് അയച്ച പട്ടികയിൽ എയർപോർട്ടിൽ സ്വീകരിക്കാനും യാത്രയയ്ക്കാനും ഉള്ളവരുടെ കൂടെയാണ് കുമ്മനം ഉണ്ടായിരുന്നത്.കുമ്മനം ചെയ്തത് പ്രോട്ടോക്കോൾ ലംഘനമല്ലേയെന്ന് പരിശോധിക്കണമെന്നം ജയരാജൻ പറഞ്ഞു.ജയരാജൻ പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *