കൊച്ചി മെട്രോ ആദ്യദിവസ കലക്ഷന്‍ 20 ലക്ഷം

കൊച്ചി മെട്രോ ആദ്യദിവസം തന്നെ സൂപ്പര്‍ ഹിറ്റ്. ആദ്യ ദിനം ടിക്കറ്റ് വില്‍പനയില്‍ നിന്നുളള വരുമാനം 20,42,740 രൂപ. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേര്‍ മെട്രോയില്‍ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളില്‍ തിരക്കു തുടരുകയാണ്.

രാവിലെ ആറിന് തുടങ്ങിയ സര്‍വീസുകള്‍ മുതല്‍ മെട്രോയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. രാവിലെ ആറരവരെ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകള്‍കൂടി തുറന്നു. ആദ്യദിനം തന്നെ യാത്രക്കാര്‍ കൊച്ചി മെട്രോ ഉത്സവമാക്കി. എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി അനേകം പേരാണ് സര്‍വീസ് തുടങ്ങുന്ന ആദ്യ ദിനംത്തന്നെ മെട്രോ യാത്ര നടത്താനെത്തിയത്. പലരും ആദ്യമായി മെട്രോയില്‍ കയറുന്നതിന്റെ ആവേശത്തിലായിരുന്നു. കുടംബമായി മെട്രോയിലേറാന്‍ വന്നവരും നിരവധിയായിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *