കൊച്ചി മെട്രോ ഉദ്ഘാടനം ജൂണ്‍ 17ന്

തിരുവനന്തപുരം: കൊച്ചി മൊട്രോയുടെ ഉദ്ഘാടനം ജൂണ്‍ 17ന് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാകും മെട്രോ ഉദ്ഘാടനം ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതുസംബന്ധിച്ച്‌ കത്തയച്ചതിനെ തുടര്‍ന്നാണ് ഉദ്ഘാടന തീയതി സ്ഥിരീകരിച്ചിരിക്കുന്നത്.

മെട്രോ ആരംഭിക്കുന്ന ആലുവയിലാകും ഉദ്ഘാടന പരിപാടികള്‍ നടക്കുക. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ മെട്രോ ഓടുന്നത്. ഇതിനിടെ 11 സ്റ്റേഷനുകളുണ്ട്. റൂട്ടില്‍ ഇപ്പോള്‍ ട്രയല്‍ റണ്‍ നടക്കുന്നുണ്ട്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *