പു​തു​വൈ​പ്പി​ലെ ഐ​ഒ​സി നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​രം ചെ​യ്ത​വ​രെ അടിച്ചമർത്തിയ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ.

തി​രു​വ​ന​ന്ത​പു​രം: പു​തു​വൈ​പ്പി​ലെ ഐ​ഒ​സി നി​ർ​ദി​ഷ്ട പാ​ച​ക​വാ​ത​ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നെ​തി​രേ സ​മ​രം ചെ​യ്ത​വ​രെ അടിച്ചമർത്തിയ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. പോ​ലീ​സ് ന​ട​പ​ടി തെ​റ്റാ​ണ്. സ​ർ​ക്കാ​ർ ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​ർ ന​യ​മ​ല്ലെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ഐ​ഒ​സി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തു​മെ​ന്ന് ഉ​റ​പ്പു കൊ​ടു​ത്തി​രു​ന്നി​ല്ല. ച​ർ​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ തെ​റ്റി​ധ​രി​ക്ക​പ്പെ​ട്ടു​വെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

ടെ​ർ​മി​ന​ൽ നി​ർ​മാ​ണ​ത്തി​നാ​യി ഞാ‍‍​യ​റാ​ഴ്ച തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഐ​ഒ​സി അ​ധി​കൃ​ത​രോ​ട് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു സ​മ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​രോ​ധം തീ​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സു​കാ​ർ​ക്കു​നേ​രേ ക​ല്ലേ​റു വ​ന്ന​തോ​ടെ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ എ​തി​രെ ലാ​ത്തി വീ​ശു​ക​യാ​യി​രു​ന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *