മെഡിക്കൽ കോഴ: ബിജെപി അന്വേഷണ കമ്മീഷൻ വിജിലൻസിനു മൊഴിനൽകും

തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ വ്യാഴാഴ്ച വിജിലൻസിനു മൊഴി നൽകും. ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെ.പി ശ്രീശന്‍, എ.കെ.നസീര്‍ എന്നിവരാണ് വിജിലൻസിനു മൊഴിനൽകുന്നത്. മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് സമിതി അംഗങ്ങൾക്കു വിജിലന്‍സ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

മെഡിക്കൽ കോളജിനു കേന്ദ്രാനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് വർക്കല എസ്.ആർ. കോളജ് ഉടമ ആർ. ഷാജിയിൽനിന്നു 5.60 കോടി രൂപ ആർ.എസ്. വിനോദ് വാങ്ങിയെന്നാണ് സമിതി കണ്ടെത്തിയത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *