മാണി സി പി എമ്മിനെ കൂട്ടുപിടിക്കുന്നത് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട്: വയലാര്‍ രവി

കെ എം മാണിക്കെതിരെ കടുത്ത ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണ് മാണി സി പി എമ്മിനെ കൂട്ടുപിടിക്കുന്നതെന്ന് വയലാര്‍ രവി പറഞ്ഞു. കേരളം ഭരിക്കാനാണ് കെ എം മാണി ഉദ്ദേശിക്കുന്നതെങ്കില്‍, സി പി എം ഒരിക്കലും മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ പോകുന്നില്ലെന്നും വയലാര്‍ രവി പറഞ്ഞു.

സി പി എമ്മിന് അനുകൂലമായ ഇപ്പോഴത്തെ നിലപാട് അണികളുടെയും ജനങ്ങളുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് കെ എം മാണിയ്ക്ക് മാറ്റേണ്ടിവരും. കേരള രാഷ്ട്രീയത്തിലെ മിടുക്കനായ വിലപേശല്‍ നേതാവാണ് കെ എം മാണിയെന്നും വയലാര്‍ രവി ആരോപിച്ചു. ധനമന്ത്രിയൊക്കെയായി കെ എം മാണി ഭരിച്ചു. ഇനി മുഖ്യമന്ത്രിയാകണമെന്ന് മാണി ആഗ്രഹിച്ചാല്‍ തെറ്റുപറയാനാകില്ലെന്നും വയലാര്‍ രവി പറഞ്ഞു.

സി പി എം ദേശീയ പാര്‍ട്ടിയാണ്. ഒരിക്കലും സി പി എം കോണ്‍ഗ്രസുമായി പ്രാദേശികബന്ധം ഉണ്ടാക്കില്ലെന്നും അദ്ദേഹം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *