മ​ഞ്ചേ​ശ്വ​ര​ത്ത് ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി കേ​ന്ദ്രം

കൊ​ച്ചി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ‌ ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യി കേ​ന്ദ്രം. അ​സി​സ്റ്റ​ന്‍റ് സൊ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് 20 പേ​ർ ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി സൂ​ച​ന ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ വോ​ട്ടിം​ഗി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നു കാ​ട്ടി ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ നി​ര്‍​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി. വി​ദേ​ശ​ത്തു​ള്ള 20 പേ​രു​ടെ പേ​രി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്ന​താ​യാ​ണ് പ​റ​യു​ന്ന​ത്. 26 പേ​രു​ടെ യാ​ത്രാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 20 പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ വി​ദേ​ശ​ത്താ​യി​രു​ന്നു. നൂ​റോ​ളം പേ​രു​ടെ യാ​ത്രാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രു​ടെ​യും മ​രി​ച്ച​വ​രു​ടെ​യും പേ​രി​ല്‍ പോ​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് വ്യ​ക്ത​മാ​ക്കി ചി​ല​തെ​ളി​വു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം കെ.​സു​രേ​ന്ദ്ര​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. 259 പേ​രു​ടെ പേ​രി​ല്‍ ക​ള​ള​വോ​ട്ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. ഈ ​ആ​രോ​പ​ണം​തെ​ളി​യി​ക്ക​പ്പെ​ട്ടാ​ല്‍ മു​സ്‌​ലിം ലീ​ഗ് എം​എ​ൽ​എ അ​ബ്ദു​ള്‍ റ​സാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കാ​നോ, കെ.​സു​രേ​ന്ദ്ര​നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്കാ​നോ സാ​ധ്യ​ത​യു​ണ്ട്. 89 വോ​ട്ടി​നാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന കെ.​സു​രേ​ന്ദ്ര​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *