സംസ്ഥാനത്തെ എല്ലാ സ്കൂളിലും മലയാള പഠനം നിര്‍ബന്ധമാക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താംക്ളാസുവരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്ന മലയാള ഭാഷാപഠന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ഭാഷാന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരാശങ്കയുംവേണ്ട. മലയാളം പഠിക്കാത്ത കുട്ടികള്‍ ആസ്വദിക്കുന്നതെല്ലാം ഇനിയും ആസ്വദിക്കാമെന്നും എന്നാല്‍ മലയാളം പഠിച്ചിരിക്കണമെന്നും മന്ത്രി ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.

എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള വിദ്യാലയങ്ങള്‍ക്കും നിയമം ബാധകമാണ്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ 2017-18 അധ്യയനവര്‍ഷംമുതല്‍ മലയാളം ഒരു ഭാഷയായി പഠിക്കണം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *