മ​അദ​നി ഇ​ന്ന്​ കേ​ര​ള​ത്തി​ലെ​ത്തും

 

ബം​ഗ​ളൂ​രു: കർണാടകയിൽ ജയിലിൽ കഴിയുന്ന പിഡിപി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൾനാസർ മ​അദ​നി ഞാ​യ​റാ​ഴ്​​ച കേ​ര​ള​ത്തി​ലെ​ത്തും. മൂ​ത്ത മ​ക​ൻ ഉ​മ​ർ മു​ഖ്​​താ​റി​​​ന്‍റെ വി​വാ​ഹ​ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും അ​സു​ഖ​ബാ​ധി​ത​യാ​യ ഉ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​നു​മാ​യി ഓഗസ്റ്റ് ​ആ​റു മു​ത​ൽ 19 വ​രെ​യാ​ണ്​ നാ​ട്ടി​ൽ ത​ങ്ങാ​ൻ മ​അദ​നി​ക്ക്​ ​സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. മഅദനിയുടെ കേ​ര​ള​യാ​ത്ര തടയാനുള്ള ക​ർ​ണാ​ട​ക പോ​ലീ​സി​​​ന്‍റെ ശ്ര​മ​ങ്ങ​ളെ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ലൂ​ടെ മ​റി​ക​ട​ന്നാ​ണ്​ മ​അദ​നി​ മൈനാഗപ്പള്ളിലെത്തുന്നത്.

ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ബം​ഗ​ളൂ​രു ബെ​ൻ​സ​ൺ ടൗ​ണി​ലെ താ​മ​സ​സ്​​ഥ​ല​ത്തു​നി​ന്ന്​ സ​ഹാ​യി​ക​ൾ​ക്കും സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ​ക്കു​മൊ​പ്പം യാ​ത്ര പു​റ​പ്പെ​ടുന്ന മഅദനി, ഉ​ച്ച​ക്ക്​ 2.20ന്​ ​കെംപ​ഗൗ​ഡ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക്​ തിരിക്കും. വൈ​കീ​ട്ട്​ 3.30ന്​ ​നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​യ​ശേ​ഷം​ വാ​ഹ​ന​മാ​ർ​ഗം ക​രു​നാ​ഗ​പ്പ​ള്ളി അ​ൻ​വാ​ർ​ശ്ശേ​രി​യി​ലെ വീ​ട്ടി​ലേ​ക്ക്​ പോകും.

ഇ​ള​യ മ​ക​ൻ സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി, ബ​ന്ധു​വും പിഡിപി സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ മു​ഹ​മ്മ​ദ്​ റ​ജീ​ബ്, സ​ഹാ​യി​ക​ളാ​യ സി​ദ്ദീ​ഖ്, നി​സാം, സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ ര​മേ​ശ്, ഉ​മ​ശ​ങ്ക​ർ എ​ന്നി​വ​രാ​ണ്​ വി​മാ​ന​യാ​ത്ര​യി​ൽ അദ്ദേഹത്തെ അ​നു​ഗ​മി​ക്കു​ക. ബാ​ക്കി 17 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ റോ​ഡു​മാ​ർ​ഗം കൊ​ച്ചി​യി​ലെ​ത്തും.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11.30ന്​ ​ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ച്ച​ട​ങ്ങി​നാ​യി മ​അ​​ദ​നി ചൊ​വ്വാ​ഴ്​​ച അ​ൻ​വാ​ർ​ശ്ശേ​രി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ ഒ​മ്പ​തു​വ​രെ കൊ​ല്ലം ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​വി​രു​ന്നി​ലും മഅദനി പങ്കെടു​ക്കും.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള പോലീ​സ്​ അ​ക​മ്പ​ടി​ക്ക്​ ചെ​ല​വാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ 14.8 ല​ക്ഷം രൂ​പ ക​ണ​ക്കാ​ക്കി​യ​തി​നെ ചോ​ദ്യം​ചെ​യ്​​ത്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച മ​അദ​നി​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലാ​ണ്​ യാ​ത്ര സാ​ധ്യ​മാ​ക്കി​യ​ത്. ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച സു​പ്രീം​കോ​ട​തി ചെ​ല​വ്​ ചു​രു​ക്കി ക​ണ​ക്ക്​ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ 1.18 ല​ക്ഷം രൂ​പ​യാ​ക്കി​യ​ത്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *