സം​സ്ഥാ​ന​ത്തെ സ​മാ​ധാനാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ​ഗൂ​ഡ​ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു: മ​അ​ദ​നി

ത​ല​ശേ​രി: രാ​ജ്യം അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്ന് പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ സ​മാ​ധാ​ന​ത്തി​ന്‍റെ തു​രു​ത്താ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത് കേ​ര​ളം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സ​മാ​ധാ​നാന്ത​രീ​ക്ഷം ത​ക​ർ​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ഗൂ​ഡ​മാ​യി ശ്ര​മി​ക്കു​ക​യാ​ണെന്നും അദ്ദേഹം പറഞ്ഞു.

സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ ഇ​തി​നാ​യി പ്ര​ത്യേ​ക അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ്. രാജ്യത്തെ മ​തേ​ത​ര സം​സ്കാ​ര​ത്തി​നും മ​ത​സൗ​ഹാ​ർദ​ത്തി​നും കോ​ട്ടംവ​രു​ത്തു​ക​യെ​ന്ന സാ​മ്രാ​ജ്യ​ത്വ ശ​ക്തി​ക​ളു​ടെ അ​ജ​ണ്ട ചി​ല​രി​ലൂ​ടെ ന​ട​പ്പാ​ക്കാ​നും ശ്ര​മം നടക്കു​ന്നു​ണ്ടെന്നും മ​അ​ദ​നി പ​റ​ഞ്ഞു. മ​ക​ന്‍റെ വി​വാ​ഹ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം തലശേരിയിൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *