മനുഷ്യത്വത്തിന്‍റെ പക്ഷത്ത് നിന്നവർക്ക് നന്ദി പറഞ്ഞ് മഅദനി

കൊച്ചി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി നെടുന്പാശേരിയിൽ എത്തി. തനിക്കു വേണ്ടി നീതിയുടെയും മനുഷ്യത്വത്തിന്‍റെയും പക്ഷത്ത് നിന്നവർക്ക് നന്ദിയെന്നും മഅദനി പറഞ്ഞു. മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കുന്നതിനു വേണ്ടിയാണ് മഅദനി കേരളത്തിൽ എത്തിയത്. ഇവിടെനിന്നു വാ​ഹ​ന​മാ​ർ​ഗം ക​രു​നാ​ഗ​പ്പ​ള്ളി അ​ൻ​വാ​ർ​ശേ​രി​യി​ലെ വീ​ട്ടി​ലേ​ക്കു മഅദനി പോ​കും.

മൂ​ത്ത മ​ക​ൻ ഉ​മ​ർ മു​ഖ്താ​റി​ന്‍റെ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും അ​സു​ഖ​ബാ​ധി​ത​യാ​യ ഉ​മ്മ​യെ സ​ന്ദ​ർ​ശി​ക്കാ​നു​മാ​യി ഓ​ഗ​സ്റ്റ് ആ​റു മു​ത​ൽ 19 വ​രെ​യാ​ണ് നാ​ട്ടി​ൽ ത​ങ്ങാ​ൻ മ​അ​ദ​നി​ക്ക് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. മ​അ​ദ​നി​യു​ടെ കേ​ര​ള​യാ​ത്ര ത​ട​യാ​നു​ള്ള ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ ശ്ര​മ​ങ്ങ​ളെ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ലൂ​ടെ മ​റി​ക​ട​ന്നാ​ണ് മ​അ​ദ​നി മൈ​നാ​ഗ​പ്പ​ള്ളി​ലെ​ത്തു​ന്ന​ത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *