ചൊവ്വാഴ്ച മുതല്‍ പാചകവാതക വിതരണം മുടങ്ങും;

വേതനവര്‍ധവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്‍ പി ജി ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പാചകവാതക വിതരണവും മുടങ്ങും.

സംസ്ഥാനത്ത് ആറ് പാചക വാതക പ്ലാന്റുകളില്‍ നിന്നുള്ള വിതരണമായിരിക്കും ചൊവ്വാഴ്ച മുതല്‍ മുടങ്ങുന്നത്. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയാണുണ്ടായത്. 1500 ല്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമം തുടരുമെന്നാണ് സൂചന.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *