പ്രണയമുപേക്ഷിച്ചതാകാം അഗ്നിക്കിരയാക്കാൻ കാരണമെന്ന് പെൺകുട്ടിയുടെ മൊഴി

പത്തനംതിട്ട: പത്തനംതിട്ടയിൽ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതി സജിലുമായി ഉള്ള പ്രണയം ഉപേക്ഷിച്ചതിലുള്ള പ്രതികാരമാകാം തീ കൊളുത്താൻ കാരണമെന്ന് പെൺകുട്ടി പറഞ്ഞെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പ്രതി ഒളിവിലാണെന്നും ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമായി നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാ​​ത്രി 7.30ഓ​​ടെ നാ​​ര​​ങ്ങാ​​നം ക​​രു​​വി​​ൽ ചി​​റ്റ​​യി​​ൽ കോ​​ള​​നി​​യി​​ലാ​യിരുന്നു സം​​ഭ​​വം. പ​​ഠ​​നം അ​​വ​​സാ​​നി​​പ്പി​​ച്ചു വീ​​ട്ടി​​ൽ നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു പെ​​ണ്‍​കു​​ട്ടി. വീ​​ടി​​നു സ​​മീ​​പ​​മെ​​ത്തി​​യ സ​​ജി​​ൽ മൊ​​ബൈ​​ൽ ​ഫോ​​ണി​​ലൂ​​ടെ വീ​​ട്ടി​​ൽനി​​ന്നി​​റ​​ങ്ങി​​വ​​രാ​​ൻ പെ​​ണ്‍​കു​​ട്ടി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. പെൺകുട്ടി വിസമ്മതിച്ചതോടെ ഇ​​യാ​​ൾ മ​​ട​​ങ്ങി​​പ്പോ​​യി.

പിന്നീട് ക​​ന്നാ​​സി​​ൽ പെ​​ട്രോ​​ളു​​മാ​​യെ​​ത്തിയ സ​​ജി​​ൽ പെ​​ണ്‍​കു​​ട്ടി​​യു​​ടെ തലയിൽ ഒ​​ഴി​​ക്കു​​ക​​യും തീ ​​കൊ​​ളു​​ത്തു​​ക​​യു​​മാ​​യി​​രു​​​ന്നു. ഇ​​തി​​നു​​ശേ​​ഷം ഇ​​യാ​​ൾ ഓ​​ടി​​ര​​ക്ഷ​​പ്പെ​ട്ടു. അ​​യ​​ൽ​​വാ​​സി​​ക​​ൾ ചേ​​ർ​​ന്നാ​​ണു പെൺകു​​ട്ടി​​യെ പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. പൊ​​ള്ള​​ൽ ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റുകയായിരുന്നു

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *