ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവി

 

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബെഹ്‌റയെ ഡിജിപിയായി നിയമിക്കാന്‍ തീരുമാനിച്ചത്. നിലവിലെ ഡിജിപി ടി.പി.സെന്‍കുമാര്‍ ഈ മാസം 30 ന് വിരമിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഐപിഎസിലെ സീനിയര്‍ ഉദ്യോഗസ്ഥന്മാരിലൊരാളായ ബെഹ്‌റയെ വീണ്ടും പോലീസ് തലപ്പത്ത് നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്അതേസമയം, വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്തേക്ക് ആരെയാണ് പരിഗണിക്കുന്നതെന്ന കാര്യത്തില്‍ മന്ത്രിസഭാ തീരുമാനമായിട്ടില്ല.

ലോക്‌നാഥ് ബെഹ്‌റയെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷയായ സെലക്ഷന്‍ സമിതി ഇന്നലെ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ

തന്നെ വീണ്ടും പോലീസ് മേധാവിയാക്കിയ സര്‍ക്കാര്‍ തീരുമാന ത്തില്‍ നന്ദിയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു. ഇതു സംബന്ധിച്ച് തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. സ്ത്രീ സുരക്ഷ അടക്കം താന്‍ മുമ്പ് തുടങ്ങിവെച്ച പദ്ധതികള്‍ നടപ്പാക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ മന്ത്രിസഭാ തീരുമാനത്തോട് പ്രതികരിച്ചു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *