ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രേ​യു​ള്ള കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: നി​യ​മ​വി​ദ്യാ​ർ​ഥി​യെ ജാ​തി​പ്പേ​രു വി​ളി​ച്ചാ​ക്ഷേ​പി​ച്ചെ​ന്നാ​രോ​പി​ച്ച് ലോ ​അ​ക്കാ​ദ​മി മു​ൻ പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. പ​രാ​തി​ക്കാ​ര​നാ​യ വി.​ജി. വി​വേ​ക് കേ​സ് പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ൾ​ബെ​ഞ്ച് കേ​സ് റ​ദ്ദാ​ക്കി​യ​ത്.

ലോ ​അ​ക്കാ​ദ​മി​യി​ലെ വി​ദ്യാ​ർ​ഥി സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി താ​ൻ പ്രി​ൻ​സി​പ്പ​ൽ സ്ഥാ​നം ഒ​ഴി​ഞ്ഞെ​ന്നും ത​നി​ക്കെ​തി​രേ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്നു ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്നെ​ന്നും ല​ക്ഷ്മി നാ​യ​രു​ടെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. സിം​ഗി​ൾ​ബെ​ഞ്ച് മു​ന്പാ​കെ നേ​രി​ട്ട് ഹാ​ജ​രാ​യ വി​വേ​ക് കേ​സ് തു​ട​രാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ബോ​ധി​പ്പി​ച്ചു. തു​ട​ർ​ന്നാ​ണ് ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *