ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ്ക്ളബ്ബിന്റെ മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയില്‍ തീവ്രവാദ സംഘടനയായ എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയോടുള്ള നിലപാട് ഇപ്പോള്‍ പ്രസക്തമല്ല.

ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കിയാല്‍ പോര എന്നുള്ളതുകൊണ്ടാണ് താന്‍ തന്നെ മത്സരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഘപരിവാറിന്റെ ഫാസിസത്തെ നേരിടാന്‍ മുസ്ളിം ന്യൂനപക്ഷ സംഘടനകളുടെ ഏകീകരണം ഉണ്ടാകുന്നത് ഫാസിസത്തിന് ശക്തിപകരില്ലേ എന്ന ചോദ്യത്തോടും അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്നായിരുന്നു മറുപടി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *