ലീഗ് എന്ത് കൊണ്ട് വോട്ട് ചെയ്തില്ല എന്ന് രാഹുൽ ഗാന്ധി ? മനഃപൂർവ്വം വോട്ട് ചെയ്യാത്തതാണെന്ന് കേരളത്തിലെ കോൺഗ്രെസ്സ്കാർ . ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ലീഗിന്റെ കപടമുഖം തിരിച്ചറിയാൻ കോൺഗ്രസ് വൈകി ?

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പോടു കൂടി കോൺഗ്രെസ് മുന്നണിയിൽ വിള്ളൽ . കോൺഗ്രസിനെ ഏറ്റവും അധികം വിഷമിപ്പിച്ചതും , ഞെട്ടിപ്പിച്ചതും മുസ്ലിം ലീഗ് നേതാക്കളുടെ വിട്ടുനിൽക്കൽ ആണ് . മനഃപൂർവം വിട്ടു നിന്നതാണെന്നുള്ള രഹസ്യ വിവരം രാഹുൽ ഗാന്ധിക്ക് ലഭിച്ചു . വിമാനം വൈകി എന്നുള്ള കല്ല് വെച്ച നുണകൾ വിശ്വസിക്കാൻ സാധിക്കില്ല എന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത് . ആര്യാടൻ മുഹമ്മദ് അടക്കമുള്ള കേരളത്തിലെ സീനിയർ നേതാക്കൾ , ഈ വിഷയം ഗൗരവം ആയാണ് കാണുന്നത് . മുന്നിൽ നിൽക്കണ്ടവർ പിന്നിലോട്ടു മാറിയത് എന്തെന്ന് ഊമ്മൻ ചാണ്ടിക്കടക്കം മനസിലാകുന്നില്ല . യു ഡീ എഫിൽ ഇല്ലാത്ത കേരളാകോൺഗ്രസ് പോലും സഹകരിച്ചപ്പോൾ മുസ്ലിം ലീഗ് വിട്ടു നിന്നതു മാന്യത അല്ല എന്നാണ് കേരളത്തിലെ ഒരു സീനിയർ വൈസ് പ്രസിഡന്റ് ഞങ്ങളോട് പ്രതികരിച്ചത് .

എയർ ഇന്ത്യ വിമാനം വൈകി എന്നാണ് ഇവർ കാരണം ബോധിപ്പിക്കൽ നടത്തിയത് . എന്നാൽ എയർ ഇന്ത്യയെ ചാരി രക്ഷപെടണ്ട എന്നാണ് കോൺഗ്രസ് നേതാക്കളുടെ ഭാഷ്യം . വെറുതെ കേരളത്തിൽ എം എൽ എ ആയ നടന്ന കുഞ്ഞാപ്പയെ ഒക്കെ ഡെൽഹിക്കയച്ചു അഡ്രസ് ഉണ്ടാക്കി കൊടുത്ത് വിയർപ്പാണ് എന്നാണ് ഇവർ പ്രതികരിക്കുന്നത് . ആരുടെ കല്യാണം ആണ് ഇത്ര അർജന്റ് ആയി കുഞ്ഞാപ്പ കൂടാൻ പോയത് എന്നാണ് കോൺഗ്രെസ്സ്കാർ ചോദിക്കുന്നത് .

എയർ ഇന്ത്യയുടെ ഈ ഫ്ലൈറ്റ് മുംബൈയിൽ സ്റ്റോപ്പ് ഉള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് . ഇത് പോലെ പ്രധാനപ്പെട്ട ഒരു കാര്യം എങ്ങനെ ആണ് ഇത്ര നിരുത്തരവാദിത്തപരമായി കുഞ്ഞാലിക്കുട്ടിക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നതാണ് ആന്റണി അടക്കം ഉള്ളവരെ ഞെട്ടിപ്പിക്കുന്നത് .

ഭൂരിഭാഗം എം പീ മാറും വോട്ട് ചെയ്യാൻ ഡൽഹിയിൽ തങ്ങിയപ്പോൾ ലീഗ് മന്ത്രി മാർ മാത്രം വോട്ട് ചെയ്യാൻ താമസിച്ചു എന്നതാണ് പ്രശ്‌നം . കേരളത്തിലെ യു ഡി എഫ് എം പി മാരുമായി കോഓർഡിനേഷൻ നടത്തുന്ന കെ വി തോമസിനെ പോലും കുഞ്ഞാലികുട്ടി വിളിച്ചറിയിക്കാൻ ഉള്ള മര്യദ കാണിച്ചില്ല എന്നതും കോൺഗ്രസിനെ വലക്കുന്നു , ലീഗ് അടക്കം 22 എംപി മാരാണ് കൂറുമാറി വിട്ടുനിന്നത് .ഈ സാഹചര്യത്തിൽ ആണ് രാഹുൽ ഗാന്ധി കെ വി തോമസിനോട് വിശദീകരണം ചോദിച്ചിരിക്കുന്നത്

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *