മദ്യനയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം കേരളത്തില്‍ ബിജെപിക്കും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കൊല്ലം: മദ്യനയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം കേരളത്തില്‍ ബിജെപിക്കും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ഉണ്ടായിരിക്കുന്ന ജനരോഷം തിരിച്ചുവിടാനുള്ള ശ്രമമാണ് അക്രമങ്ങള്‍ക്കു പി്‌നില്‍. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് .കള്ളപ്രചാരണങ്ങള്‍ വഴി സിപിഎം അണികളെ നിയമലംഘകരും അക്രമികളുമായി മാറ്റിയിരിക്കുന്നു. കേരളമെങ്ങും സിപിഎം അഴിഞ്ഞാടുകയാണെന്ന് കുമ്മനം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ബിജെപി-ബിഎംഎസ് ഓഫീസുകളും കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നു. കേരളത്തിലെത്തിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിക്ക് നേരെ വരെ അക്രമത്തിന് പദ്ധതിയിട്ടു. യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ല. ജനാധിപത്യപരമായി പ്രതിഷേധമറിയിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ അത് കേരളത്തിലെ ബിജെപിക്കാരെ ആക്രമിക്കാനുള്ള അവസരമായി മാറ്റുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ജനറല്‍ സെക്രട്ടറി ജി.ഗോപകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *