ഓ. രാജഗോപാലിന്‍റെ ഓഫീസ് തകര്‍ത്തതിനു പിന്നില്‍ സിപിഐഎമ്മിന്‍റെ കണ്ണൂര്‍ ലോബി: കുമ്മനം

സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. തിരുവനന്തപുരത്ത് ഓ. രാജഗോപാല്‍ എംഎല്‍എയുടെ ഓഫീസന് നേരെ നടന്ന ആക്രമണത്തോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. തിരുവനന്തപുരത്തെ ബിജെപി ഓഫീസ് തകര്‍ക്കാന്‍ ശ്രമിച്ചത് കണ്ണൂര്‍ ലോബിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് രാജഗോപാലിന്‍റെ ഓഫീസിന് നേരെ ആക്രമണം നടന്നത്. ബൈക്കിലെത്തിയ സംഘം ഓഫീസ് അടിച്ച്‌ തകര്‍ക്കുകയായിരുന്നു. നേമത്തെ നിറമണ്‍കര കോളെജിന് സമീപത്തെ ഓഫീസാണ് അടിച്ചു തകര്‍ത്തത്. ബിജെപി-സിപിഐഎം സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന മേഖലയായതുകൊണ്ടുതന്നെ പോലീസ് കനത്ത ജാഗ്രതയിലാണ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *