വി​ജി​ല​ൻ​സ് കു​മ്മ​നത്തി​ന്‍റെ മൊ​ഴി എ​ടു​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കോ​​​ഴ കേ​​​സി​​​ൽ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍റെ മൊ​​​ഴി വി​​​ജി​​​ല​​​ൻ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. വ​​​രു​​​ന്ന പ​​​ത്തി​​​നു വി​​​ജി​​​ല​​​ൻ​​​സ് ഓ​​​ഫീസി​​​ലെ​​​ത്തി മൊ​​​ഴി ന​​​ൽ​​​കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ന​​​ൽ​​​കി​​​യ നോ​​​ട്ടീ​​​സി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു.

എ​​​ന്നാ​​​ൽ, പാ​​​ർ​​​ട്ടി പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തി​​​ര​​​ക്കാ​​​യ​​​തി​​​നാ​​​ൽ സ​​​മ​​​യം ല​​​ഭി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ചു ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​മെ​​​ന്നു കു​​​മ്മ​​​നം വി​​​ജി​​​ല​​​ൻ​​​സി​​​നെ അ​​​റി​​​യി​​​ച്ചു. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കോ​​​ഴ ക​​​ണ്ടെ​​​ത്തി​​​യ പാ​​​ർ​​​ട്ടി അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​നെ നിയോഗിച്ചത് കു​​​മ്മ​​​നമായതിനാ ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ വി​​​ജി​​​ല​​​ൻ​​​സ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ൽ പ​​​ണം ന​​​ൽ​​​കി​​​യെ​​​ന്നു പ​​​റ​​​യു​​​ന്ന സ​​​തീ​​​ഷ് നാ​​​യ​​​ർ​​​ക്കും വി​​​ജി​​​ല​​​ൻ​​​സ് എ​​​സ്പി കെ. ​​​ജ​​​യ​​​കു​​​മാ​​​ർ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി. 24ന് ​​​അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​യി മൊ​​​ഴി ന​​​ൽ​​​കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

അ​​​തി​​​നി​​​ടെ, വ​​​ർ​​​ക്ക​​​ല എ​​​സ്ആ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഉ​​​ട​​​മ ഷാ​​​ജി, പ​​​ണം ന​​​ൽ​​​കാ​​​ൻ ഏ​​​ൽ​​​പി​​​ച്ച അ​​​ഡ്വൈ​​​സ​​​റാ​​​യ വി​​​നോ​​​ദ് എ​​​സ്. നാ​​​യ​​ർ എ​​ന്നി​​വ​​രി​​ൽ നി​​​ന്ന് ഇ​​​ന്ന​​​ലെ മൊ​​​ഴി എ​​​ടു​​​ത്തു. ഷാ​​​ജി​​​യി​​​ൽ നി​​​ന്ന് അ​​​ഞ്ചു ത​​​വ​​​ണ​​​യാ​​​യി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം വാ​​​ങ്ങി സ​​​തീ​​​ഷ് നാ​​​യ​​​ർ​​​ക്കു കൈ​​​മാ​​​റി​​​യ​​​താ​​​യി വി​​​നോ​​​ദ് മൊ​​​ഴി ന​​​ൽ​​​കി. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജിന് അ​​​നു​​​മ​​​തി നേ​​​ടിക്കൊടു​​​ക്കാ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ക​​​രാ​​​ർ ഷാ​​​ജി​​​യും ഡ​​​ൽ​​​ഹി​​​യി​​​ലെ സ​​​തീ​​​ഷ് നാ​​​യ​​​രും ത​​​മ്മി​​​ൽ ഒ​​​പ്പി​​​ട്ടി​​​രു​​​ന്ന​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ചു. രേ​​​ഖ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണു വി​​​ജി​​​ല​​​ൻ​​​സ്.

 
അ​​​തേ​​​സ​​​മ​​​യം, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കോ​​​ഴ ക​​​ണ്ടെ​​​ത്തി​​​യ ബി​​ജെ​​പി അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ.​​​പി. ശ്രീ​​​ശ​​​ൻ, ന​​​സീ​​​ർ എ​​​ന്നി​​​വ​​​ർ ഇ​​​ന്നു ഹാ​​​ജ​​​രാ​​​കാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രു​​​ടെ മൊ​​​ഴി ഇ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തും. എ​​​ന്നാ​​​ൽ, വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്കു കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​മാ​​​യാ​​​ൽ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കോ​​​ഴ ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തു സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *