ദേവസ്വം വകുപ്പ് മന്ത്രി പരസ്യമായി ബീഫ് കഴിച്ചത് വിശ്വാസികളെ വേദനിപ്പിച്ചെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍

ദേവസ്വം വകുപ്പ് മന്ത്രി പരസ്യമായി ബീഫ് കഴിച്ചത് വിശ്വാസികളെ വേദനിപ്പിച്ചെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മന്ത്രിമാരും ഉത്തരവാദപ്പെട്ടവരും ഇത്തരം നീച പ്രവര്‍ത്തികള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം.

എന്നാല്‍, അത് ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലോ വേദനിപ്പിക്കുന്ന തരത്തിലോ ആകരുത്. ആഭാസ സമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയ പ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളില്‍ നിന്ന് വാങ്ങുന്നതല്ല. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച്‌ കശാപ്പു നടത്തിയാണ് മേളകള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *