കടക്കെണിയിൽ മുങ്ങിയ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ കര കയറ്റാൻ കാനഡയിൽ നിന്ന് 5000 കോടിയുടെ ധനസഹായം

കടക്കെണിയിൽ മുങ്ങിയ കെ.​എ​സ്.​ആ​ർ.​ടി.​സി​യെ കര കയറ്റാൻ കാനഡയിൽ നിന്ന് 5000 കോടിയുടെ ധനസഹായം ലഭിക്കും.
കെ.എസ്. ആർ.ടി.സി മാനേജിംഗ് ഡയറക്ടർ എം.ജി .രാജമാണിക്യം കാനഡയിലെ ബ്രിട്ടീഷ് ബാങ്ക് പ്രതിനിധികളുമായി ഇത് സംബന്ധിച്ച് ധാരണയിലെത്തി.
മു​ഖ്യ​മ​ന്ത്രിയും യൂണിയൻ നേതാക്കളുമായി ഗതാഗത മന്ത്രി തോ​മ​സ്​ ചാ​ണ്ടി നടത്തിയ ചർച്ചയിലാണ് സാമ്പത്തിക പുനരുദ്ധാരണത്തിന്റെ ഭാഗമായി വിദേശ സഹായം തേടാൻ തീരുമാനമായത്. തുടർന്ന് എം.ഡിയെ കാനഡയിലേക്ക് അയയ്ക്കുകയായിരുന്നു. ഒരാഴ്ചത്തെ സന്ദർശനത്തിനു ശേഷം അദ്ദേഹം ഇന്നു തിരിച്ചെത്തും.
വിദേശ വ്യവസായികൾ വൻ തുക ധനസഹായം തേടുന്ന ബ്രിട്ടീഷ് ബാങ്ക് പ്രതിനിധികളുമായി മന്ത്രി തോ​മ​സ്​ ചാ​ണ്ടി ഫോണിൽ പ്രാഥമിക ചർച്ച നടത്തിയിരുന്നു. കരാറിൽ ഒപ്പ് വയ്ക്കുന്നതിന്റെ ഭാഗമായി മന്ത്രിയും കെ. എസ്. ആർ.ടി.സി പ്രതിനിധികളും അടുത്ത മാസാദ്യം കാനഡയിലേക്ക് പോകും. ഒരു ദിവസം 50 ലക്ഷം രൂപ തിരിച്ചടവെന്ന വ്യവസ്ഥയിലാണ് ധനസഹായം .
നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് നീങ്ങുന്ന കെ.എസ്.ആർ.ടി.സിക്ക് ഇനി വായ്പ നൽകില്ലെന്ന് പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അറിയിച്ചിരുന്നു. ബാങ്കുകളെ ആശ്രയിക്കാൻ കഴിയാതായതോടെ പിടിവള്ളിയായിരുന്നത് കെ.ടി.ഡി.എഫ്.സി മുഖേനയുള്ള വായ്പയാണ്. എന്നാൽ കെ.ടി.ഡി.എഫ്.സിയും കൈയൊഴിഞ്ഞ നിലയിലാണിപ്പോൾ.
കൊടുക്കാനുള്ളത് 4450 കോടി
 ഒൻപത് ബാങ്കുകളുടെ കൺസോർഷ്യം – 1287. 26 കോടി
 കെ.ടി.ഡി.എഫ്.സി – 599.26 കോടി
 സർക്കാർ വായ്പ – 1704. 66 കോടി
 ഹഡ്കോ – 280.16 കോടി
 എൽ. ഐ.സി – 98.26 കോടി
 പാലക്കാട് ജില്ലാ സഹ. ബാങ്ക്- 179. 20 കോടി
 എറണാകുളം ജില്ലാ സഹ.ബാങ്ക് – 100. 89 കോടി
 എംപ്ളോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി – 6. 52 ലക്ഷം
 എസ്.ബി.ടി- 197. 50 കോടി

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *