കെ.എസ്.ആര്‍.ടി.സി രണ്ടായിരം എം പാനലുകാരെ പിരിച്ചുവിടും

കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ എം.പാനൽ ജീവനക്കാരെ പിരിച്ചു വിടുന്നതിന് മാനേജ്മെന്റ് നടപടി തുടങ്ങി. നേരത്തേ, മെക്കാനിക്കൽ വിഭാഗത്തിലെ അഞ്ഞൂറോളം എം പാനലുകാരെ രണ്ട് ഘട്ടങ്ങളിലായി പിരിച്ചു വിട്ടിരുന്നു. ഇപ്പോൾ കണ്ടക്ടർ, ‌ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന എം പാനലുകാരിൽ പിരിച്ചു വിടേണ്ടവരുടെ പട്ടികയാണ് തയ്യാറാക്കിയത്. രണ്ടു വിഭാഗത്തിലുമായി 7,500 ജീവനക്കാരാണുള്ളത്. അതിൽ ആദ്യ ഘട്ടമായി രണ്ടായിരം പേരെ പിരിച്ചു വിടാനാണ് തീരുമാനം. മെക്കാനിക്കൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒച്ചപ്പാടുണ്ടാക്കിയ സാഹചര്യത്തിൽ അനുകൂല സാഹചര്യം നോക്കിയാവും തീരുമാനം നടപ്പിലാക്കുക. ജീവനക്കാരുടെ എണ്ണം കുറച്ച് ദേശീയ ശരാശരിയിലെത്തിച്ചാലേ നഷ്ടത്തിന്റെ തോത് കുറയ്ക്കാനാവൂ എന്ന സുശിൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടി.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *