ഡീൻ കുര്യാക്കോസിനെതിരെ ആഞ്ഞടിച്ചു കെ എസ് സി എം

ഡീൻ കുര്യക്കോസിനെതിരെ ആഞ്ഞടിച്ചു കെ എസ് സി എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമറ്റ് ജോസഫ് ഇളംതുരുത്തിയിൽ രംഗത്ത് വന്നു .

“ഡീൻ കുര്യാക്കോസ് ജോസ് കെ മാണിയെ രാഷ്ടിയം പഠിപ്പിക്കേണ്ട. മൽസരിച്ച ഇലക്ഷനുകളിൽ എല്ലാം വൻ പരാജയം ഏറ്റുവാങ്ങുകയും കഴിഞ്ഞ ലോക സഭാ ഇലക്ഷനിൽ ഇടുക്കിയിൽ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഏറ്റവാങ്ങുകയും ചെയ്ത ഡീൻ ജോസ് കെ മാണിയെ രാഷ്ട്രിയം പഠിപ്പിക്കേട. സ്വന്തം പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ കെ എസ് യു പോലും കഴിഞ്ഞ ദിവസങ്ങളിൽ ചിരിത്രം കണ്ട ഏറ്റവും കഴിവ് കെട്ട യൂത്ത് പ്രസിഡന്റ് എന്ന് വിശേഷിപ്പിച്ചു പ്രമേയം പാസാക്കിയ ഡീൻ കുര്യാക്കോസ് തൽക്കാലം ,ജോസ് കെ മാണിയെ വിമർശിക്കുന്നത് മഠയത്തരം ആണ് . കോൺഗ്രസിൽ നിന്നും ബി ജെ പീ യിലേക്ക് ആളുകൾ കൊഴിഞ്ഞു പോകുന്ന ഈ സമയത്തു , കൂടുതൽ ആളുകൾ ബി ജെ പീ യിൽ ചേരാതെ നോക്കുന്നതാവും , യൂത്തു കോൺഗ്രസിന് നല്ലതു .

കേരളാ കോൺഗ്രസിനെ രാഷ്ട്രീയ മര്യദ പഠിപ്പിക്കുവാൻ തത്കാലം യൂത്തു കോൺഗ്രസ്സും, കോൺഗ്രസ്സും വളർന്നിട്ടില്ല . ഇടുക്കി പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെട്ടിവെച്ച കാശു പോലും ലഭിക്കാത്ത മാന്യൻ ആണ് ഡീൻ കുര്യാക്കോസ് . ” എന്നിങ്ങനെ കടുത്ത വിമർശനങ്ങൾ ആണ് കെ എസ് സി എം ഡീൻ കുര്യാക്കോസിനെതിരെ ഉന്നയിച്ചത് .

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *