കോ​​ട്ട​​യംജി​​ല്ലാ വി​​ക​​സ​​ന സ​​മി​​തി​​യി​​ൽ കെഎ​​സ്ടി​​പി​​ക്ക് രൂക്ഷവിമർശനം

കോ​​ട്ട​​യം: ജി​​ല്ലാ വി​​ക​​സ​​ന സ​​മി​​തി​​യി​​ൽ കെഎ​​സ്ടി​​പി​​ക്ക് (കേ​​ര​​ള റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് പ്രോ​​ജ​​ക്ട്) രൂ​​ക്ഷ വി​​മ​​ർ​​ശ​​നം. റോ​​ഡ് ന​​വീ​​ക​​ര​​ണ​​വും ഓ​​ട​​ക​​ൾ​​ക്ക് സ്ലാ​​ബി​​ടു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും പ​​ല​​യി​​ട​​ത്തും പൂ​​ർ​​ണ​​മ​​ല്ല. തു​​റ​​ന്നു​​കി​​ട​​ക്കു​​ന്ന ഓ​​ട​​ക​​ളി​​ൽ വീ​​ണ് അ​​പ​​ക​​ട​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്ന​​ത് സ്ഥി​​രം സം​​ഭ​​വ​​മാ​​യി​​രി​​ക്കു​​ന്ന​​താ​​യി ജി​​ല്ലാ വി​​ക​​സ​​ന സ​​മി​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​തു സം​​ബ​​ന്ധി​​ച്ച് മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ളും സ​​മി​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.

തു​​ട​​ർ​​ന്നു​​ള്ള ജി​​ല്ലാ വി​​ക​​സ​​ന സ​​മി​​തി യോ​​ഗ​​ങ്ങ​​ളി​​ൽ പ്രോ​​ജ​​ക്ട് ഡ​​യ​​റ​​ക്ട​​ർ/​​ചീ​​ഫ് എ​​ൻ​​ജി​​നി​​യ​​റോ നേ​​രി​​ട്ടു ഹാ​​ജ​​രാ​​ക​​ണ​​മെ​​ന്നും സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ കൂ​​ടി​​യാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ർ സി.​​എ. ല​​ത നി​​ർ​​ദ്ദേ​​ശി​​ച്ചു. ജി​​ല്ലാ ക​​ള​​ക്റു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം ആ​​ദ്യം വി​​ല​​യി​​രു​​ത്തി​​യ​​ത് എം​​സി റോ​​ഡ് ന​​വീ​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ്. വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ സേ​​വ​​നം ജ​​ന​​ങ്ങ​​ൾ​​ക്ക് തൃ​​പ്തി​​ക​​ര​​മ​​ല്ലാ​​താ​​കു​​ന്ന സാ​​ഹ​​ച​​ര്യം എ​​ന്തെ​​ന്ന് വി​​ല​​യി​​രു​​ത്തി പ​​രി​​ഹാ​​രം കാ​​ണ​​ണം.

കെഎ​​സ്ഇ​​ബി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും സ​​മീ​​പ​​കാ​​ല​​ത്ത് ജി​​ല്ല​​യി​​ലു​​ണ്ടാ​​യ ചി​​ല അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി ജി​​ല്ലാ ക​​ള​​ക്ട​​ർ നി​​ർ​​ദ്ദേ​​ശി​​ച്ചു.

ശു​​ചി​​ത്വ മി​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഓ​​ഗ​​സ്റ്റ് 15ന് ​​മാ​​ലി​​ന്യ​​ത്തി​​ൽ​​നി​​ന്ന് മോ​​ച​​നം പ്ര​​ഖ്യാ​​പ​​ന​​ത്തോ​​ടെ ജി​​ല്ല​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന മാ​​ലി​​ന്യ​​സം​​സ്ക​​ര​​ണ പ​​ദ്ധ​​തി​​ക​​ൾ മാ​​ർ​​ച്ചി​​ന് മു​​ന്പാ​​യി പൂ​​ർ​​ത്തി​​യാ​​ക്ക​​ണം. ധാ​​രാ​​ളം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​നാ​​ൽ ചേ​​ർ​​ത്ത​​ല-​​സി​​വി​​ൽ സ്റ്റേ​​ഷ​​ൻ ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ർ ബ​​സ് സൗ​​ക​​ര്യം രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും സ​​മി​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

റേ​​ഷ​​ൻ കാ​​ർ​​ഡി​​ലെ അ​​ന​​ർ​​ഹ​​രെ ക​​ണ്ടെ​​ത്താ​​ൻ ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ൻ​​സ്പെ​​ക്‌ഷൻ ആ​​രം​​ഭി​​ച്ച​​താ​​യും അ​​വ​​സ​​രം നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട അ​​ർ​​ഹ​​ത​​യു​​ള്ള​​വ​​ർ ജൂ​​ലൈ 31ന​​കം അ​​പേ​​ക്ഷി​​ച്ചാ​​ൽ അ​​വ​​യു​​ടെ ഇ​​ൻ​​സ്പെ​​ക്‌ഷൻ ഓ​​ഗ​​സ്റ്റ് 15ന​​കം പൂ​​ർ​​ത്തി​​യാ​​ക്കി പു​​തി​​യ കാ​​ർ​​ഡ് ന​​ൽ​​കു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു. അ​​താ​​ത് താ​​ലൂ​​ക്ക് സ​​പ്ലൈ ഓ​​ഫീ​​സു​​ക​​ളി​​ലാ​​ണ് ഇ​​തു സം​​ബ​​ന്ധി​​ച്ച് അ​​പേ​​ക്ഷ ന​​ൽ​​കേ​​ണ്ട​​ത്.

പു​​തി​​യ ഉ​​ത്ത​​ര​​വ് അ​​നു​​സ​​രി​​ച്ച് എം​​എ​​ൽ​​എ​​മാ​​രു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ട് പ്ര​​കാ​​രം ഒ​​രു കോ​​ടി രൂ​​പ വ​​രെ​​യു​​ള്ള പ്ര​​വൃ​​ത്തി​​ക​​ൾ​​ക്ക് ജി​​ല്ലാ ക​​ള​​ക്ട​​ർ​​ക്ക് നേ​​രി​​ട്ട് അ​​നു​​മ​​തി ന​​ൽ​​കാം. ഒ​​രു കോ​​ടി രൂ​​പ​​യ്ക്ക് മു​​ക​​ളി​​ലു​​ള്ള പ്രോ​​ജ​​ക്ടു​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​രി​​ൽ​​നി​​ന്നു നേ​​രി​​ട്ടു​​ള്ള അ​​നു​​മ​​തി ആ​​വ​​ശ്യ​​മാ​​ണ്. 10 ല​​ക്ഷം രൂ​​പ​​യ്ക്കു മേ​​ലു​​ള്ള 20 പ്രോ​​ജ​​ക്ടു​​ക​​ൾ​​ക്കു​​വ​​രെ എം​​എ​​ൽ​​എ​​മാ​​ർ​​ക്ക് പ്രൊ​​പ്പോ​​സ​​ൽ വ​​യ്ക്കാ​​വു​​ന്ന​​താ​​ണെ​​ന്ന് പു​​തി​​യ ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *