കേരള കോൺഗ്രസ് (എം) റബ്ബർകർഷക മാർച്ച് മെയ് 19 വെള്ളിയാഴ്ച.കോട്ടയം റബ്ബർ ബോർഡ് ഓഫിസിലേക്ക്.

കോട്ടയം:തകർന്നു കൊണ്ടിരിക്കുന്ന റബ്ബർ മേഖലയ്ക്ക് കൂടുതൽ ദുരിതം സമ്മാനിച്ചുകൊണ്ടുള്ള റബ്ബർ ബോർഡ് മേഖല ഓഫീസുകൾ പൂട്ടുവാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 19/05/17 വെള്ളിയാഴ്ച രാവിലെ 9.30ന് കോട്ടയത്ത് പോലീസ് പരേഡ് ഗ്രൗണ്ടിന്റെ സമീപത്ത് നിന്നും റബ്ബർ ബോർഡിലേക്ക് നടത്തുന്ന കർഷകമാർച്ച് കേരള കോൺഗ്രസ്(എം) വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാപ്രസിഡണ്ട് ഇ.ജെ ആഗസ്തി,ജില്ലാ ജനറൽ സെക്രട്ടറി സണ്ണി തെക്കേടം എന്നിവർ അറിയിച്ചു.

റബ്ബർ കർഷകരോടൊപ്പം എം പിമാർ,എം എൽ എ മാർ,പാർട്ടിയുടേയും പോഷക സംഘടനകളുടേയും സംസ്ഥാന,ജില്ലാ,നിയോജക മണ്ഡലം,മണ്ഡലം ഭാരവാഹികൾ. ത്രിതല പഞ്ചായത്ത് അംഗങ്ങൾ. സഹകരണ മേഖലയിലെ ജനപ്രതിനിധികൾ തുടങ്ങീയവർ പങ്കെടുക്കും

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *