സെക്രട്ടറിയേറ്റിനു മുമ്പില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) കൂട്ടധര്‍ണ്ണ,

തിരുവനന്തപുരം: അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം
തടയുക, റബ്ബര്‍ വിലസ്ഥിരതാ പദ്ധതി തുടര്‍ന്നും നടപ്പിലാക്കുക, കര്‍ഷക
പെന്‍ഷന്‍ ഉടനടി വിതരണം ചെയ്യുക, കാരുണ്യാ ചികിത്സാ സഹായ പദ്ധതി
പുന:സ്ഥാപിക്കുക, നെല്ലിന്റെ സംഭരണ വില കുടിശ്ശിക ഉടന്‍ നല്‍കുക,
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ജൂണ്‍
30 വെള്ളിയാഴ്‌ച രാവിലെ 10.30ന്‌ തിരുനന്തപുരത്ത്‌ സെക്രട്ടറിയേറ്റിനു
മുന്‍പില്‍ കേരളാ കോണ്‍ഗ്രസ്‌ (എം) കൂട്ടധര്‍ണ്ണ നടത്തും. പാര്‍ട്ടി
എം.പിമാര്‍, എം.എല്‍.എമാര്‍, സംസ്ഥാനഭാരവാഹികള്‍, സംസ്ഥാന സ്റ്റീയറിംഗ്‌ കമ്മിറ്റിയംഗങ്ങള്‍, ജില്ലാ പ്രസിഡണ്ടുമാര്‍, പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ. കെ.എം.മാണി ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്യും.
വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും. സി.എഫ്‌. തോമസ്‌, ജോസ്‌ കെ.മാണി, ജോയി ഏബ്രഹാം, മോന്‍സ്‌ ജോസഫ്‌, റോഷി അഗസ്റ്റിന്‍,
ഡോ. എന്‍.ജയരാജ്‌, തോമസ്‌ ജോസഫ്‌, ടി.യു. കുരുവിള, തോമസ്‌ ഉണ്ണിയാടന്‍, ജോസഫ്‌ എം. പുതുശ്ശേരി, തോമസ്‌ ചാഴികാടന്‍, പി.ടി. ജോസ്‌, പി.കെ. സജീവ്‌, അറയ്‌ക്കല്‍ ബാലകൃഷ്‌ണപിള്ള, തോമസ്‌ എം. മാത്തുണ്ണി, ടി.കെ. ജോണ്‍, കൊട്ടാരക്കര പൊന്നച്ചന്‍, വിജി എം. തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *