ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ൽ​നി​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു ര​ക്ഷ​യൊ​രു​ക്കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ.

കോ​ൽ​ക്ക​ത്ത: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ൽ​നി​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു ര​ക്ഷ​യൊ​രു​ക്കി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ. തി​ങ്ക​ളാ​ഴ്ച, കോ​ൽ​ക്ക​ത്ത ലാ​ൽ​ബ​സാ​റി​ലെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്കു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മൂ​ന്നു റാ​ലി​ക​ളാ​ണ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​ത്. ഇ​വ​രെ പോ​ലീ​സ് ബാ​രി​ക്കേ​ഡു​യ​ർ​ത്തി ത​ട​ഞ്ഞു. പോ​ലീ​സി​നു നേ​ർ​ക്കു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​ല്ലെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. ഇ​തി​നി​ടെ, ഒ​റ്റ​പ്പെ​ട്ടു​പോ​യ പോ​ലീ​സു​കാ​ര​നെ​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്.

അ​ടി​ച്ചു​നി​ല​ത്തു​വീ​ഴ്ത്തി​യ പോ​ലീ​സു​കാ​ര​ന്‍റെ നെ​ഞ്ചി​ൽ ക​യ​റി​യി​രു​ന്ന് അ​ദ്ദേ​ഹ​ത്തെ മ​ർ​ദി​ക്കു​ക​യും വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ര​ണ്ടു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഓ​ടി​യെ​ത്തി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ത​ള്ളി​മാ​റ്റി പോ​ലീ​സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്പോ​ൾ മ​ർ​ദ​ന​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​വ​സ​രോ​ചി​ത ര​ക്ഷാ​പ്ര​വ​ർ​ത്തി​നു ന​ന്ദി​പ​റ​ഞ്ഞ കോ​ൽ​ക്ക​ത്ത ജോ​യി​ന്‍റ് ക​മ്മി​ഷ​ണ​ർ സു​പ്രാ​തിം സ​ർ​ക്കാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്കു​മെ​ന്നു പ​റ​ഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *