മൂ​ന്നാ​ർ യോ​ഗ​ത്തി​ൽ റ​വ​ന്യൂ​മ​ന്ത്രി പ​ങ്കെ​ടു​ക്കാ​ത്ത​ത് അ​സൗ​ക​ര്യം കൊണ്ടെന്ന്, കോടിയേരി

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​റി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ റ​വ​ന്യൂ​മ​ന്ത്രി ഇ.ചന്ദ്രശേഖരൻ പ​ങ്കെ​ടു​ക്കാ​ത്ത​ത് അ​സൗ​ക​ര്യം കൊ​ണ്ടു മാ​ത്ര​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ക്ഷ​ണ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല. ക​യ്യേ​റ്റ​ത്തി​നെ​തി​രാ​യ പാ​ർ​ട്ടി നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നും കോ​ടി​യേ​രി കൂട്ടിച്ചേർത്തു.

മൂന്നാറിലെ 22 സെന്‍റ് ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. റവന്യൂ മന്ത്രി യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് ഇതുവരെയുള്ള വിവരം. യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഇ.ചന്ദ്രശേഖരനെ സിപിഐ അറിയിച്ചിട്ടുണ്ട്.

മൂന്നാർ വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തെ കുറിച്ച് സിപിഐയ്ക്ക് അറിയില്ല. ഒൗദ്യോഗികമായി സിപിഐയ്ക്കു ക്ഷണം ലഭിച്ചിട്ടുമില്ല. വിളിക്കാത്ത യോഗത്തിന് റവന്യൂമന്ത്രി എന്തിനു പോകണമെന്നും കഴിഞ്ഞ ദിവസം പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *