ഗവര്‍ണറെ ഭീഷണിപ്പെടുത്തിയ ബിജെപിയുടെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

തിരുവനന്തപുരം: ഗവര്‍ണറെ ഭീഷണിപ്പെടുത്തിയ ബിജെപിയുടെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാമന്തളി കൊലപാതകത്തിന്റെ മറവില്‍ കേന്ദ്ര ഇടപെടല്‍ നടത്തിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഗവര്‍ണര്‍ക്കെതിരേയുള്ള ഭീഷണിയെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ള അഫ്‌സ്പ നിയമം കണ്ണൂരില്‍ നടപ്പാക്കണമെന്ന ബിജെപി ആവശ്യം സാമാന്യബോധമുള്ള ആരും മുഖവിലക്കെടുക്കില്ല. ബിജെപിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാത്ത ഗവര്‍ണറെ പരസ്യമായി അധിക്ഷേപിക്കുന്ന ബിജെപി നിലപാട് തികച്ചും ഏകാധിപത്യപരമാണെന്നും കോടിയേരി പറഞ്ഞു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *