ജയ്റ്റ്ലിയുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് കോടിയേരി

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ രാജേഷിന്‍റെ വീട് സന്ദർശിച്ചത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ കുടുംബാംഗങ്ങളെ അണിനിരത്തി രാജ്ഭവനു മുന്നിൽ നടക്കുന്ന ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനകീയ സർക്കാരിനെ പിരിച്ചു വിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട സാഹചര്യമല്ല ഇപ്പോൾ കേരളത്തിലുള്ളതെന്ന് കേന്ദ്രം ഓർക്കണം. എൽഡിഎഫ് അധികാരത്തിലെത്തിയശേഷം ആർഎസ്എസ് തുടർച്ചയായി അക്രമങ്ങൾ നടത്തുകയാണെന്നും കോടിയേരി പറഞ്ഞു

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *