കൊച്ചി മെട്രോ,മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

 

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ പ്രമുഖരെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. മെട്രോ നിര്‍മ്മാണത്തിന്റെ മുഖ്യഉപദേശകനായ ഇ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എംഎല്‍എ പിടി തോമസിനെയും ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കത്ത്.

അതേസമയം കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിക്കില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ശനിയാഴ്ചയാണ് കൊച്ചി മെട്രോ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ പേരുകളാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇവര്‍ക്കൊപ്പം കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം.പി എന്നിവരും വേദി പങ്കിടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *